ബിസിനസ് പങ്കാളിത്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെട്ടിലാവുന്നു

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി. ജയരാജൻ്റെ കുടുംബവും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചില്ല.

ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.താനും ജയരാജനുമായുള്ള ബിസിനസ് പങ്കാളിത്തം സി.പി.എം-ബി.ജെ.പി. ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതിരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തേ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോര്‍ട്ട് എന്നതില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ? അദ്ദേഹം ചോദിച്ചു.

പതിനൊന്ന് കൊല്ലം മുന്‍പ് കോവളത്ത് നടന്ന നിരാമയ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. കണ്ണൂരിലെ വൈദേകം റിസോര്‍ട്ടുമായി ഇ.പി ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. ഉപദേഷ്ടാവ് ആണെന്ന് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. റിസോര്‍ട്ട് നടത്തിപ്പിന് ഉപദേശം നല്‍കുന്നതില്‍ ജയരാജന്‍ എന്നാണ് വിദ്ഗ്ധനായത് ?.

സി.പി.എം- ബി.ജെ.പി. എന്നതുപോലെയാണ് നിരാമയ-വൈദേകം റിസോര്‍ട്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു . വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോള്‍ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോര്‍ട്ട് എന്നാണ്.

രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ കൂടിയാലോചന നടത്തിയെന്ന ആരോപണം ഞങ്ങളും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ട്. ആ കരാറിനെ തുടര്‍ന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്.ഇനിയും കൂടുതല്‍ തെളിവ് വേണമെങ്കില്‍ കേസ് കൊടുക്കട്ടെ. കോടതിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാം –
സതീശന്‍ പറഞ്ഞു.

വൈദേകം റിസോർട്ടിൽ ഇന്‍കം ടാക്സ്, ഇ.ഡി പരിശോധനകള്‍ നടന്നതിന് പിന്നാലെയാണ് ഈ കരാറുണ്ടാക്കിയത്. ഇതോടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും നിലച്ചു. ജയരാജന്‍ ബുദ്ധിപൂര്‍വകമായ ഇടപെടലാണ് നടത്തിയത്. പല മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും ബി.ജെ.പിയുടെ പല് സ്ഥാനാര്‍ഥികളും മികച്ചതാണെന്നുമാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞത്. കേന്ദ്രത്തിലെ ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് എന്ന് സതീശൻ പറഞ്ഞു.