Main Story
April 11, 2024

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. […]

Main Story
April 10, 2024

പാര്‍ട്ടി വാദം പൊളിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്: ലക്ഷ്യമിട്ടത് പാര്‍ട്ടി എതിരാളികളെ തന്നെ

പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം വാദങ്ങള്‍ പൊളിച്ച് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സി.പി.എം. പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോ ഭാരവാഹികളോ ആണ്. ഇവര്‍ക്കെല്ലാം ബോംബ് നിര്‍മിക്കുന്നതിനെ കുറിച്ച് അറിയാമായിരുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കാനടക്കം നേതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31) ആണ് മുഖ്യസൂത്രധാരന്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു ഇതുവരെ സിപിഎം വാദം. പ്രാദേശികവിഷയമാണെന്നും […]

Editors Pick, Main Story
April 09, 2024

ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാരിന്‍റെ സഹായം മാത്രമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. ക്ഷേമ പെൻഷൻ വിതരണ ഉറപ്പാക്കുന്നതിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾക്കുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്‍റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ. എത്ര രൂപ നൽകണമെന്നും എപ്പോൾ നൽകണമെന്നും സർക്കാരാണ് തീരുമാനിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ ഉൾപ്പെടുന്നതല്ല ക്ഷേമ പെൻഷൻ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ എന്നീ […]

Main Story
April 07, 2024

കേന്ദ്ര നേതാക്കള്‍ ഒഴുകിയെത്തും: കേരളത്തില്‍ ഇലക്ഷന്‍ ചൂട് കടുക്കും

തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളുടെ വരവിനൊരുങ്ങി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രംഗം. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും കളംനിറയ്ക്കും. പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം മോദിയെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തും. വരുന്ന പതിനഞ്ചിനാണ് അഞ്ചാം വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍. തൃശ്ശൂര്‍, ആലത്തൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായാവും […]

Featured, Main Story
April 07, 2024

സുപ്രീംകോടതി  താക്കീത് ; നാലുപേർക്കും സർക്കാരിന്റെ നിയമനം

കോഴിക്കോട്: വയനാട്ടിൽ മലയാളം അദ്ധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് പാലിക്കാത്തതിന് സുപ്രീംകോടതി  താക്കീത് നൽകി മണിക്കൂറുകൾക്കുള്ളിൽ നാലുപേർക്കും സർക്കാരിന്റെ നിയമന ഉത്തരവ്. കോടതി ജയിലിൽ പോകേണ്ടിവരുമെന്ന്  പരാമർശിച്ച പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് വെള്ളിയാഴ്ചത്തെ തീയതിവച്ച് കേസിനുപോയ നാലു പേർക്കും നിയമന ഉത്തരവ് ഇറക്കുകയായിരുന്നു. പി.അവിനാഷ്, പി.ആർ. റാലി, ഇ.വി.ജോൺസൺ, എം.ഷിമ എന്നിവരെ എച്ച്.എസ്.ടി (മലയാളം) തസ്തികയിൽ നിയമിക്കാനാണ് വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള സർക്കാരിന്റെ ഉത്തരവ്. നിയമന ഉത്തരവ് അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ ഹാജരാക്കും. കോഴിക്കോട് […]

സിദ്ധാർത്ഥന്‍റെ മരണം: സി ബി ഐ രംഗത്ത്

ന്യൂഡൽഹി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി.കോളേജിലെ എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അവരെ രക്ഷിക്കാനാണ് അന്വേഷണം വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിൽ നിന്ന് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ […]

യു.പി. മദ്രസ നിയമം: ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു. മദ്രസകളിലെ 17 ലക്ഷം വിദ്യാർത്ഥികളെയും 10,000 അധ്യാപകരെയും സംസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ക്രമീകരിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം സുപ്രീം കോടതി വിധി മരവിപ്പിച്ചു. മദ്രസ നിയമം, മതേതരത്വത്തിൻ്റെ ലംഘനമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികളെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസ […]

മുഖ്യമന്ത്രി സ്ഥാനം ഒഴിയണോ? കെജ്രിവാൾ തീരുമാനിക്കട്ടെ : ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കേജ്‍രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് തിഹാർ ജയിലിൽ ആണിപ്പോൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‍രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി പറഞ്ഞു. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു കോടതി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ അധിക്ഷേപിക്കാനും അശക്തനാക്കാനുമാണു ഇ.ഡി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതെന്നു കേജ്‌രിവാൾ ബോധിപ്പിച്ചിരുന്നു.

മദ്യനയക്കേസിൽ സഞ്ജയ് സിംഗ് ജയിൽ മോചിതനായി

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർടി നേതാവും നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് ജയിൽ മോചിതനായി.കേസിൽ അറസ്റ്റിലായ എഎപി നേതാക്കളിൽ ഒരാൾക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതേ മദ്യനയ കേസിൽ അറസ്റ്റിലായി നിലവിൽ തിഹാർ ജയിലിലാണ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽനിന്ന്‌ ഇ.ഡി. പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവർ അടങ്ങിയ സുപ്രിം കോടതി […]

ഇ ഡിയുടെ കയ്യിൽ തെളിവില്ല: മദ്യനയക്കേസിൽ ജാമ്യം: സുപ്രിംകോടതി

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് എതിരെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രിംകോടതി. കേസിൽ ഉൾപ്പെട്ടു എന്ന് പറയുന്ന പണം കണ്ടെത്താനും ഇ.ഡിക്ക് സാധിച്ചിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സിങ്ങിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജാമ്യ കാലയളവിൽ സിങ്ങിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഈ ഉത്തരവ് കീഴ്‌വഴക്കമായി പരിഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി, […]