ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം

In Featured, Special Story
October 30, 2023
കൊച്ചി: സുരേഷ് ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം. അത്‌ മന്ത്രി റിയാസിനാണോ മന്ത്രി ബിന്ദുവിനാണോ വെക്കേണ്ടതെന്നു പി സതീദേവി തീരുമാനിച്ചാൽ മതി.
എന്തിനും പോന്ന ഏതെങ്കിലും പെൺകൊടിയെ കെണിയിൽ ചാടിച്ചു ഐക്കൺ ആക്കി കിട്ടിയാൽ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.
മഹാത്മാ ഇളം പ്രായത്തിലുള്ള രണ്ടു യുവതികളുടെ ചുമലിൽ പിടിച്ചു ആനന്ദാതിരേകത്തോടെ നടക്കുന്ന പഴയ ചിത്രം ഓന്നോർക്കണം . സായിപ്പന്മാർ അന്ന് പത്തു തുട്ടു ഉണ്ടാക്കിയത്‌ ഇതുപോലുള്ള ഇക്കിളിപ്പെടുത്തുന്ന കഥകൾ ചമച്ചും ഫോട്ടോകൾ ചുമരുകളിൽ പതിച്ചുമാണ്.ഇപ്പോഴും കിട്ടും ആ ചരക്കുകൾ.
ഇങ്ങിനെയൊക്കെ അപഖ്യാതികൾ പരത്തിയ ഗാന്ധിജിയുടെ ഊന്നുവടി ചാട്ടുളിപോലെ ചൂണ്ടിയപ്പോഴാണ് സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒഴുകിപ്പോയതെന്ന് മറക്കരുത് ….ശക്തിധരൻ തുടരുന്നു.


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
ഏതു ധീരനെയാണ് കേരളം കാത്തിരിക്കുന്നത് ?
എന്തിനും പോന്ന ഏതെങ്കിലും പെൺകൊടിയെ കെണിയിൽ ചാടിച്ചു ഐക്കൺ ആക്കി കിട്ടിയാൽ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? ആരാണ് കേരളത്തെ ഇങ്ങിനെ ആക്കിത്തീർത്തത്‌? എല്ലാവരെയും ഭയപ്പെടുത്താൻ ഒരു ഐക്കൺ? .
രൂപയ്ക്കു ചിഹ്നം കണ്ടെത്തിയ ഗുവഹാത്തി ഐ ഐ റ്റി യിലെ ഡിസൈൻ വിദഗ്ദൻ ഡോ യു ഉദയകുമാറിനെപ്പോലെ മഹത്വമുള്ള ഐക്കണൊന്നും ഇവർക്ക് പരിചിതമാകണമെന്നില്ല. രഹസ്യ സങ്കേതത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാവും ഇവരുടെ അപനിർമ്മിതികൾ ? .തരം കിട്ടിയാൽ ഐക്കൺ ആക്കി പുറത്തിറക്കും.ഏറ്റവും ഒടുവിലത്തേതാണ് സുരേഷ് ഗോപിയുടെ ചുമലിൽ ചാരി വെച്ചിരിക്കുന്നത്?

2023 അവസാനിക്കാൻ രണ്ട്‌ മാസം മാത്രം ബാക്കിനിൽക്കെ മലയാളികളുടെ എല്ലാ കിംവദന്തികളും ഒറ്റ ഫ്രയിമിൽ ഒതുക്കി ഒരു പുതിയ ഐക്കൺ ഒറ്റരാത്രികൊണ്ട് നിർമ്മിച്ച് സോഷ്യൽമീഡിയയിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങൾ മുതൽ രാഷ്ട്രീയ പ്രജാപതികൾ നിരങ്ങുന്നയിടങ്ങളിലുമെല്ലാം ചൂടപ്പം പോലെ സൗജന്യ വിൽപ്പന നടത്തി ഇളക്കിമറിച്ച ആ ബുദ്ധികേന്ദ്രത്തെ നമിക്കുന്നു. നമിക്കുന്നു. നമിക്കുന്നു.

വിയത്നാം യുദ്ധകാലത്ത് വിഖ്യാത ചിത്രമെടുത്തു ലോകത്തിനു സമ്മാനിച്ച പുലിറ്റ്സർ ജേതാവ് നിക്ക് ഊട്ട് ചെയ്തതുപോലെ കേരളത്തിന്റെ സെറ്റ്‌ ഒരുക്കി ക്ലിക്ക് അടിക്കാൻ കാത്തു നിൽക്കുകയാണ് മന്ത്രിമാരായ ഡോ ബിന്ദുവും റിയാസും മറ്റും. ഇന്ന്‌ പുലർച്ചേ പത്രം ഇറങ്ങിയപ്പോൾ തന്നെ കാളികൂളിസംഘം ചളമാക്കിക്കഴിഞ്ഞു. ഇതുതന്നെയായിരുന്നു ഗീബല്സിന്റെയും പണി. തൃക്കാക്കര വോട്ടെടുപ്പിന്റെ തലേദിനം ഇറക്കിയത് ചാപ്പിള്ളയായിട്ടു ഏറ്റെടുക്കാൻ ഇപ്പോൾ ആളില്ല. ആ ഡോക്ടർ കുടുംബത്തെ തെരുവിലിറക്കി നാറ്റിച്ചത്‌ മിച്ചം. ആരുടേയും ഓർമ്മയിലും ഉണ്ടാകില്ല.
സുരേഷ് ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം. അത്‌ മന്ത്രി റിയാസിനാണോ മന്ത്രി ബിന്ദുവിനാണോ വെക്കേണ്ടതെന്നു പി സതീദേവി തീരുമാനിച്ചാൽ മതി. എന്തായാലും ഇത്ര ചൂടോടെ പ്രതികരിച്ച കാളികൂളിസംഘത്തിനെ അഭിനന്ദിക്കണം.തിരക്കഥ എഴുതിയ മന്ത്രി ബിന്ദുവിന്റെ ബോംബാണ് ഉഗ്രോഗ്രൻ! ” ഫ്യുഡൽ മേലാളൻ” ആണ്‌ സുരേഷ് ഗോപി ! ഭേഷ് . ജാതിമാറാനും മറ്റുമുള്ള ഈ നടന്ന സൗഭാഗ്യത്തിന്റെ അജണ്ടകൾ മുമ്പ് കണ്ടപ്പോൾ ഇതിനെ കൂപമണ്ഡൂപം എന്ന്‌ വിളിക്കണമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ മന്ത്രിയുടെ വാക്കുകൾക്കു ഇന്നത്തെ കൂടിയ സ്വർണ്ണവിലയുടെ മാറ്റുണ്ട് .അത് കളയണ്ട .

മഹാത്മാ ഇളം പ്രായത്തിലുള്ള രണ്ടു യുവതികളുടെ ചുമലിൽ പിടിച്ചു ആനന്ദാതിരേകത്തോടെ നടക്കുന്ന പഴയ ചിത്രം ഓന്നോർക്കണം . സായിപ്പന്മാർ അന്ന് പത്തു തുട്ടു ഉണ്ടാക്കിയത്‌ ഇതുപോലുള്ള ഇക്കിളിപ്പെടുത്തുന്ന കഥകൾ ചമച്ചും ഫോട്ടോകൾ ചുമരുകളിൽ പതിച്ചുമാണ്.ഇപ്പോഴും കിട്ടും ആ ചരക്കുകൾ.
ഇങ്ങിനെയൊക്കെ അപഖ്യാതികൾ പരത്തിയ ഗാന്ധിജിയുടെ ഊന്നുവടി ചാട്ടുളിപോലെ ചൂണ്ടിയപ്പോഴാണ് സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒഴുകിപ്പോയതെന്ന് മറക്കരുത് .

ഇവിടെ സുരേഷ് ഗോപി സിംഹാസനത്തിന്റെ എത്ര അടുത്താണെന്നു ഈ ബേജാറുകളും വ്യാജ വെടിക്കെട്ടുകളും സൂചിപ്പിക്കുന്നില്ലേ? .ജനങ്ങൾ ഇരമ്പിയാൽ മറ്റൊരു കേളികൊട്ടുയരാം .
സുരേഷ് ഗോപി വെകിളിപിടിച്ചു മാപ്പുപയേണ്ടത് ഈ പുതിയ വ്യാജ ഐക്കോണുകളോടല്ല. പുണ്യ കേരളത്തോടാണ്. അത്‌ ഈ വ്യാജ നിർമ്മിതിയിൽ വെകിളിപിടിച്ചുമല്ല . ഈ സമൂഹത്തിൽ അരുതാത്തതു ചിലതു സുരേഷ് ഗോപിയിൽ നിന്ന്‌ സംഭവിച്ചിട്ടുണ്ട്. അതിന്റെ കറ കഴുകിക്കളയണം. അതല്ലെങ്കിൽ ഒരു ഉദ്ഗതിയുമുണ്ടാകില്ല.

എന്നാൽ കേരളത്തിന്‌ ഇപ്പോൾ ഒരു സുരേഷ് ഗോപിയെവേണം . നെഞ്ച് വിരിപ്പുള്ള പഞ്ച് ഡയലോഗുള്ള ഒരു ധീരനെ കേരളം കാത്തിരിക്കുന്നു . അത് മറ്റൊരു പേരിലാവാം ചിലപ്പോൾ പ്രത്യക്ഷപ്പെടുക. അതാണ് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ എഴുതിയത്‌ “ചിന്ത നരച്ച കേരളം “എന്ന്‌ .ആ പഴി മാറ്റണ്ടേ ?.