താനൂര്‍ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാർ അറസ്ററിൽ
മലപ്പുറം: കഴിഞ്ഞ വര്‍ഷം പോലീസ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി മരിച്ച കേസിൽ പ്രതികളായ നാലു പൊലീസുകാരെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ: ജിനേഷ്, രണ്ടാം പ്രതി സിപിഒ: ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ: അഭിമന്യു, നാലാം പ്രതി സിപിഒ: വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെടും. ലഹരി മരുന്ന് കേസിലാണ് താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പിൽ […]