കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി , ഡല്‍ഹി  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലി സ്ഥാനം രാജിവെച്ചു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ല‌‌വ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു.സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.

Featured, Special Story
April 28, 2024

സർവീസ് സംഘടനകളുടെ ക്രൂരകൃത്യങ്ങൾ

കൊച്ചി :   “പൊതുവേ ഭീരുക്കളായ കച്ചറകളും, ഓഫീസുകൾക്ക് വെളിയിൽ മത-ജാതി വേതാളങ്ങളായി ജീവിച്ചിരുന്നവർ സർവീസിൽ എത്തുന്നതോടെ ഭീകര സഖാക്കളായി മാർക്സിസം കാണ്ഡം കാണ്ഡമായി കാഷ്ടിക്കാൻ തുടങ്ങും. ഹഫ്ത്ത പിരിക്കാൻ വരുന്ന കൊച്ചിൻ ഹനീഫയുടെ റോളാണ് പലർക്കും . നാട്ടിലെ കോൺഗ്രസുകാരനായ അൾത്താരബാലൻ ചെഗുവേരയായി വിരാജിക്കുന്നത് സർവീസ് സംഘടനകളിൽ കാണാം” എഴുത്തുകാരനായ അനിൽകുമാർ ഫേസ്ബുക്കിലെഴുതുന്നു.        വിപ്ലവം കഴിഞ്ഞ സോവിയറ്റ് യൂണിയനിലെ അവസ്ഥയാണ് സർവീസ് സംഘടനാ സംവിധാനങ്ങൾ . സാധ്യമായ എല്ലാ വഴിക്കും ദ്രോഹിച്ച് ഒരാളെ ആത്മഹത്യയുടെ വക്കിലും […]

ഉഷ്ണതരംഗ മുന്നറിയിപ്പ്: ഒപ്പം മഴ പ്രവചനവും

കൊച്ചി : മെയ് ഒന്ന് വരെ ഏഴ് ജില്ലകളിൽ മഴ പെയ്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഒപ്പമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും […]

പോളിങ് 71.16 ശതമാനം: മുന്നില്‍ വടകര, കുറവ് കോട്ടയം

തിരുവനന്തപുരം: ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ അവസാന കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു – കേരളത്തില്‍ 71.16 ശതമാനം പോളിങ്. പോസ്റ്റല്‍, സര്‍വീസ്, വോട്ട് ഫ്രം ഹോം കണക്കുകള്‍ ഉള്‍പ്പെടുത്തിയ അന്തിമ കണക്ക് ഇന്ന് വൈകീട്ടോടെ പുറത്തുവരും. ഇന്നലത്തെ അന്തിമ കണക്കില്‍ പോളിങ് 71.16 ശതമാനമായി രേഖപ്പെടുത്തുമ്പോഴും 2016 നെ അപേക്ഷിച്ച് സംസ്ഥാനത്തെ പോളിങ്ങില്‍ ആറ് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലെ കണക്കുകള്‍ പ്രകാരം ശക്തമായ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ് […]

ബി ജെ പി ബന്ധം: ജയരാജന് എതിരെ സി പി എം തിരിയുന്നു

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജന് എതിരെ പാർടി നടപടിയെടുക്കും. അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്ന് നീക്കാനും സാധ്യതയുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് പാർടി വിലയിരുത്തുന്നു. ജാവദേക്കർ മകൻ്റെ വീട്ടിലെത്തിയെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ലെന്നത്  വീഴ്ചയായി  കണക്കാക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം കേന്ദ്ര നേതൃത്വം […]

പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍…

കണ്ണൂര്‍: ബിജെ പി നേതാക്കളുമായി ചങ്ങാത്തം കൂടുന്ന ഇടതുമുന്നണി കൺവീനറും സി പി എം കേന്ദ്ര കമ്മിററി അംഗവുമായ ഇ പി ജയരാജനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ജയരാജൻ്റെ ജാഗ്രതക്കുറവ് ആണെന്ന് അദ്ദേഹം കുററപ്പെടുത്തി.വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള […]

ബി ജെ പി ദേശീയ നേതാവ് ജാവദേക്കർ വീട്ടിൽ വന്നുവെന്ന് ജയരാജൻ

കണ്ണൂർ: ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ കണ്ടുവെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സ്ഥിരീകരിച്ചു. തിരുവനന്തപുരം ആക്കുളത്തെ തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കറോട്  ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം ജയരാജൻ തളളി. തനിക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തി. ഇതിനെതിരെ […]