നോട്ടു പിന്‍വലിക്കൽ: 7961 കോടി രൂപ തിരിച്ചുവന്നില്ല

ന്യൂഡല്‍ഹി: സർക്കാർ 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഇതുവരെ 7961 കോടി രൂപ തിരിച്ചെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

2023 മെയ് 19 വരെ 3.56 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 97.76 ശതമാനം തിരിച്ചെത്തി.

പിന്‍വലിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും 2000 രൂപ നോട്ടുകള്‍ നിയമപരമായി തുടരുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇനിയും 2000 രൂപ നോട്ടുകള്‍ മാറിയെടുക്കാം.

2023 ഒക്ടോബര്‍ 9 മുതല്‍, ഈ ഓഫീസുകള്‍ വഴി 2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ട്്.