January 24, 2025 1:31 am

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക നൽകി

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

അമ്മ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ മത്സരിച്ചിരുന്നത് .സോണിയ രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലിയിലേക്ക് മകൾ പ്രിയങ്ക മത്സരിക്കാനെത്തുമെന്നായിരുന്നു അഭ്യൂഹം.

സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുൽ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും മൽസരിച്ചിരുന്നു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ വെള്ളിയാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

റായ്ബറേലിയില്‍ രാഹുലിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ അമേഠി തിരിച്ചുപിടിക്കാന്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ ശര്‍മ്മയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News