സഖാക്കളേ മുന്നോട്ട് … മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …

സതീഷ് കുമാർ വിശാഖപട്ടണം   കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ പട്ടണത്തിലും പരിസരത്തുമുള്ള ഭൂസ്വത്തുക്കൾ മുഴുവനും ആ കാലഘട്ടത്തിൽ ഏതാനും ജന്മികളുടെ കൈവശത്തിലായിരുന്നു. കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം ഇവരുടെ കൊടിയ ചൂഷണത്തിലൂടെ പൊറുതിമുട്ടിയാണ് അന്ന് ജീവിച്ചിരുന്നത്. ഈ സമയത്ത് കമ്മ്യൂണിസ്റ്റ പാർട്ടി തൊഴിലാളികളുടെ യാതനകൾക്കറുതിവരുത്താനായി മുന്നോട്ടുവന്നതോടെ ഭൂരിഭാഗം തൊഴിലാളികളും പാർട്ടി അനുഭാവികളായി മാറി … ജന്മിമാർക്കും തിരുവിതാംകൂർ മഹാരാജാവിനും എതിരായി തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ തന്നെ തിരുവതാംകൂറിന്റെ ദിവാനായിരുന്ന സർ സി […]

ഒരു വേണു സംഗീതം പോലെ

സതീഷ് കുമാര്‍ വിശാഖപട്ടണം പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാവുകത്വങ്ങള്‍ പുതുക്കിയെഴുതിയ ചലച്ചിത്ര സംവിധായകന്‍ ഭരതനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു കലാകൗമുദിയുടെ ലേഖകനായ ആ ചെറുപ്പക്കാരന്‍. സാഹിത്യം, സംഗീതം, നാടകം, കഥകളി, താളബോധം, നാടന്‍പാട്ട്, കവിത, സിനിമ തുടങ്ങി എല്ലാ സുകുമാരകലകളേയും സ്പര്‍ശിച്ചു കൊണ്ടുള്ള ആ ഇന്റര്‍വ്യൂവില്‍ ഓരോ ചോദ്യത്തിനും മറുപടി പറയുമ്പോഴും ചോദ്യകര്‍ത്താവിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും, ഒരു നാട്ടിന്‍പുറത്തുകാരന്റെ കുസൃതിയും, കുട്ടനാടിന്റെ നിഷ്‌ക്കളങ്കതയിലലിഞ്ഞു ചേര്‍ന്ന വായ്ത്താരികളിലുമൊക്കെയായിരുന്നു ഭരതന്റെ കണ്ണുകള്‍ ഉടക്കി നിന്നത്. തന്റെ മുന്നിലിരിക്കുന്ന […]

പാമരനാമൊരു പാട്ടുകാരന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം ദിലീപും മീരാജാസ്മിനും നായികാനായകന്മാരായി അഭിനയിച്ച കമലിന്റെ ‘ഗ്രാമഫോണ്‍ ‘എന്ന ചിത്രം പ്രിയ വായനക്കാര്‍ മറന്നിട്ടുണ്ടാകില്ലെന്ന് കരുതട്ടെ. ഈ ചിത്രത്തില്‍ നടന്‍ മുരളി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന കഥാപാത്രം തിരശ്ശീലയില്‍ മിന്നി മറയുമ്പോള്‍ വളരെ പരിചയമുള്ള ആരേയോ നമുക്ക് പെട്ടെന്ന് ഓര്‍മ്മ വരും … സംഗീതത്തിനും സുഹൃത്തുക്കള്‍ക്കുമായി ജീവിതം ഹോമിക്കുന്ന ആ കഥാപാത്രത്തിന്റെ പ്രചോദനം ബാബുക്ക എന്ന് കോഴിക്കോട്ടുകാര്‍ ആദരപൂര്‍വ്വം വിളിച്ചിരുന്ന സാക്ഷാല്‍ ബാബുരാജ് തന്നെയാണ് … ഒരുകാലത്ത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേരളത്തിലെ പറുദീസയായി […]

ആറാട്ടിനാനകള്‍ എഴുന്നള്ളി

സതീഷ് കുമാര്‍ വിശാഖപട്ടണം എത്രകണ്ടാലും മതിവരാത്ത ചില കാഴ്ച്ചകള്‍ ഉണ്ട് ഈ ഭൂമിയില്‍ … ഒന്ന് കടല്‍, മറ്റൊന്ന് ആന … കാട്ടുമൃഗമാണെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ആന ഒരു നാട്ടുമൃഗം തന്നെയാണ്. പൂരങ്ങളുടേയും ഉത്സവങ്ങളുടേയും നാടായ കേരളത്തില്‍ ആനകളില്ലാത്ത എഴുന്നള്ളിപ്പ് മലയാളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെട്ടിരുന്ന തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരത്തിന് ഒരുകാലത്ത് 101 ആനകള്‍ വരെ അണിനിരന്നിരുന്നുവെന്ന് കേട്ടിട്ടുണ്ട്.   കൂപ്പുകളില്‍ കൂറ്റന്‍ മരത്തടികള്‍ പിടിക്കുവാന്‍ നിസ്സാരനായ മനുഷ്യന്‍ ഇപ്പോഴും ആനകളെ […]

താമരക്കുമ്പിളല്ലോ മമ ഹൃദയം

സതീഷ് കുമാര്‍ വിശാഖപട്ടണം സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിന്റെ ഒരു കാലത്തെ തിലകക്കുറിയായിരുന്നു നഗരവാസികളുടെ പ്രിയപ്പെട്ട മാതാ തിയേറ്റര്‍ … മലയാളത്തിലെ ക്ലാസിക്കുകളായ എത്രയോ ചലച്ചിത്രങ്ങള്‍ നാട്ടുകാര്‍ കണ്ടാസ്വദിച്ചത് ഈ തിയേറ്ററിലായിരുന്നു. തൃശ്ശൂരിലെ അറിയപ്പെടുന്ന അടിയാട്ട് കുടുംബത്തിലെ ശങ്കര്‍ എന്ന കലാസ്വാദകനായിരുന്നു ഈ തീയേറ്ററിന്റെ ഉടമസ്ഥന്‍. ശങ്കറിന്റെ സഹോദരി ഉഷയെ വിവാഹം കഴിച്ചത് അടുത്തിടെ അന്തരിച്ച അച്ചാണി രവി എന്ന കൊല്ലത്തെ പ്രമുഖനായ കശുവണ്ടി വ്യവസായിയാണ്. ഉഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല … അരവിന്ദന്റെ ‘തമ്പ് ‘ […]

പൊന്നോണത്തിന്റെ ചലച്ചിത്രഗീതികള്‍

സതീഷ് കുമാര്‍ വിശാഖപട്ടണം മനസ്സിന് ആവേശവും ഉന്മേഷവും സന്തോഷവും നല്‍കുന്ന ഒട്ടേറെ ഉത്സവാഘോഷങ്ങളുടെ നാടാണ് ഭാരതം. ദീപാവലി, ദസറ, ഹോളി, പൊങ്കല്‍ , ശ്രീരാമനവമി ,വിനായക ചതുര്‍ത്ഥി, നാഗപഞ്ചമി,ബുദ്ധ പൗര്‍ണമി ഇങ്ങനെ ഒട്ടേറെ ആഘോഷങ്ങള്‍ ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് മാത്രമായി മനോഹരമായ ഒരു ആഘോഷമുണ്ട്. പാട്ടും കളികളും തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയും പൂവിളിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായി എത്തുന്ന സാക്ഷാല്‍ തിരുവോണം. വാമനന്റേയും മഹാബലി ചക്രവര്‍ത്തിയുടേയും കഥ ഭാരതീയപുരാണങ്ങളില്‍ ഏറെ പ്രശസ്തമാണെങ്കിലും അതിനെ […]

എൻ എൻ പിഷാരടിയെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….? മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്… എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം . സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം […]

വടക്കൻ പാട്ടിലെ  വീരാംഗന ഉണ്ണിയാർച്ച …

സതീഷ് കുമാർ  വിശാഖപട്ടണം   ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു. നാട്ടുരാജാക്കന്മാർക്ക് വേണ്ടി അങ്കം വെട്ടി മരിച്ചിരുന്ന പാവം ചാവേറുകളെ വീരപുരുഷന്മാരാക്കി രചിക്കപ്പെട്ടതാണ് വടക്കൻ പാട്ടുകൾ. ഈ നാടോടിപ്പാട്ടുകളുടെ രചയിതാവ് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച , ആരോമൽചേകവർ , തച്ചോളി ഒതേനൻ , പയ്യംവെള്ളി ചന്തു , പാലാട്ടുകോമൻ തുടങ്ങിയ കടത്തനാടൻ പ്രദേശങ്ങളിലെ അങ്കച്ചേകവന്മാരും  കളരികളും   അവരുടെ പ്രണയവും പ്രതികാരങ്ങളുമെല്ലാം വാമൊഴികളായി കോലോത്തു […]

ഇന്ത്യന്‍ സിനിമയിലെ നീലാംബുജം

സതീഷ് കുമാര്‍ വിശാഖപട്ടണം 1969 -ല്‍ പുറത്തിറങ്ങിയ നീലായുടെ ‘കുമാരസംഭവം ‘ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ബാലമുരുകനായി അഭിനയിച്ചത് തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിനിയായ ‘അമ്മയങ്കാര്‍’ എന്ന ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. അമ്പിളി ഫിലിംസിന്റെ ബാനറില്‍ കാരൂര്‍ നീലകണ്ഠപിള്ള കഥയെഴുതി വി എം ശ്രീനിവാസന്‍ നിര്‍മ്മിച്ച ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാന്‍ സംവിധയകന്‍ ബി കെ പൊറ്റേക്കാട് ഒരു പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കേ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന ഹമീദ് കാക്കശ്ശേരിയാണ് അമ്മയങ്കാറിനെക്കുറിച്ച് പൊറ്റേക്കാടിനോട് പറയുന്നത്. ‘പൂമ്പാറ്റ’ എന്ന […]

മലയാളത്തിലെ ആദ്യ ഗാനരചയിതാവ്

സതീഷ് കുമാര്‍ വിശാഖപട്ടണം 85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1938 ജനവരി 19 -ന് മലയാളക്കരയില്‍ ഒരു മഹാത്ഭുതം അരങ്ങേറുന്നു. കൊച്ചിയില്‍ പനമ്പും ഓലയും തുണിയും കൊണ്ട് മറച്ചു കെട്ടിയ സെലക്ട് എന്ന സിനിമാ ടാക്കീസിനുള്ളിലെ വലിച്ചുകെട്ടിയ വെള്ളത്തുണിയില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ സംസാരിക്കാനും പാട്ടുപാടാനുമൊക്കെ തുടങ്ങിയത് അന്നുമുതലാണ്. വെള്ളത്തുണിക്ക് പുറകിലിരുന്നു സംസാരിക്കുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയില്‍ പലരും വെള്ളിത്തിരയ്ക്ക് പുറകിലേക്കു പോയി ഒളിഞ്ഞുനോക്കിയിരുന്നുവത്രെ! കേരള സംസ്ഥാനം രൂപവത്ക്കരിക്കപ്പെടുന്നതിനു മുന്‍പേ ‘ബാലന്‍’എന്ന ആദ്യ ശബ്ദചിത്രത്തിലൂടെ മലയാളക്കരയില്‍ ഒരു […]