മറഞ്ഞിരുന്നാലും  മനസ്സിന്റെ കണ്ണിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1971 – ലാണ് സുചിത്ര മഞ്ജരിയുടെ  ബാനറിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത “വിലയ്ക്ക് വാങ്ങിയ വീണ ” എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി  സംഗീതം പകർന്ന്  ജയചന്ദ്രൻ പാടിയ ” കളിയും  ചിരിയും  മാറി  കൗമാരം വന്ന് കേറി ….”  എന്ന ഗാനം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. എൻെറ ഓർമ്മ ശരിയാണെങ്കിൽ ഈ ഗാനരംഗത്താണ് മലയാളികൾ ആദ്യമായി “അക്കോർഡിയൻ ” എന്ന പാശ്ചാത്യ സംഗീതോപകരണം […]

പവനരച്ചെഴുതിയ കോലങ്ങൾ …

 സതീഷ് കുമാർ വിശാഖപട്ടണം    കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ഒഴുകിവരുന്ന രാഗ മാധുര്യം.സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഓമൽ ചൊടികളുടെ ചുംബന ലഹരിയാൽ അമ്പാടിയെ കോരിത്തരിപ്പിച്ച് അനശ്വരമായി തീർന്ന വേണുനാദം . ഈ മുരളികയുടെ മാസ്മരിക ഭാവങ്ങളെ സംഗീത പ്രേമികളുടെ ഹൃദയ സരസ്സുകളിലേക്ക് പകർന്നു നൽകി ഒട്ടേറെ സംഗീത പരിപാടികൾക്ക് ആവേശം പകർന്ന ഒരു സംഗീതജ്ഞൻ മലയാള ചലച്ചിത്ര വേദിയെ കുറച്ചു സമയത്തേക്കെങ്കിലും രാഗിലമാക്കിയ ചരിത്രമാണ് ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തുന്നത്. 1975-ൽ  ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും […]

ഓടിപ്പോയ വസന്തകാലമേ …

സതീഷ് കുമാർ വിശാഖപട്ടണം 1952-ൽ പുറത്തിറങ്ങിയ ” മരുമകൾ “എന്ന ചിത്രത്തിലെ നായകനായിരുന്നു  അബ്ദുൽ ഖാദർ എന്ന യുവനടൻ .  അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ വർഷം തന്നെ പുറത്തിറങ്ങിയ  ” വിശപ്പിന്റെ വിളി ” യിൽ അബ്ദുൾ ഖാദറിന്  സഹനടനായ തിക്കുറിശ്ശി സുകുമാരൻനായർ  പുതിയ പേരിട്ടു ….  പ്രേംനസീർ … ആ പേരിനെ അനശ്വരമാക്കിക്കൊണ്ട്  ഏതാണ്ട് നാലുപതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ  പ്രേമനായകനായി പ്രേംനസീർ നിറഞ്ഞുനിന്നു . മലയാളസിനിമയെ “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സി” ന്റെ പൂമുഖവാതിലിലേക്ക് […]

വരമഞ്ഞളാടിയ രാവിന്റെ സംഗീതം…

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ.. 1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും ….. വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു […]

ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …  “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ”  എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്.  മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.   കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന […]

ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ …

സതീഷ് കുമാർ വിശാഖപട്ടണം  പുതുവർഷത്തിലെ ആദ്യത്തെ മാസമാണ് ജനുവരി. റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദേവനായ  “ജാനസ് ലാനു യാരിയസി “ന്റെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട മാസങ്ങളെകുറിച്ച് പല കവികളും വളരെയധികം ഗാനങ്ങൾ എഴുതിയിട്ടുണ്ടല്ലോ ….? അതോടൊപ്പം  ഗ്രിഗോറിയൻ കലണ്ടറിലെ  ആദ്യമാസമായ ജനുവരിയെക്കുറിച്ചും വയലാർ അതിമനോഹരമായ ചില ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി  തോട്ടാൻ പിക്ച്ചേഴ്സിന്റെ പേരിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത “ഓമന ” എന്ന ചിത്രത്തിലാണ് ജനുവരിയെ പ്രകീർത്തിച്ചു […]

മോഹം കൊണ്ടു ഞാൻ …

സതീഷ് കുമാർ വിശാഖപട്ടണം ആ ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം ,  സിനിമ നിർമ്മിക്കണം ,  പാട്ടുകൾ എഴുതണം ,  സംഗീതം ചെയ്യണം ,  പാട്ടുകൾ പാടണം:.. അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ … പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ?  എന്താ ഒരു മാർഗ്ഗം …..?  കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി …..   മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” […]

കേര കേദാര ഭൂമിയിൽനിന്നും …

സതീഷ് കുമാർ വിശാഖപട്ടണം 1975-ൽ പുറത്തിറങ്ങിയ ക്രോസ് ബെൽറ്റ് മണിയുടെ “പെൺപട “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ആർ. കെ. ശേഖർ ആയിരുന്നു. വെറും പതിനൊന്നു വയസ്സ് പ്രായമുള്ള എല്ലാവിധ സംഗീതോപകരണങ്ങളിലും വളരെ വൈദഗ്ദധ്യം  കാണിച്ചിരുന്ന മകൻ ദിലീപായിരുന്നു പിതാവിനെ സംഗീതസംവിധാനത്തിൽ സഹായിച്ചിരുന്നത്…   ഈ ബാലന്റെ സംഗീതത്തിലുള്ള അസാമാന്യ പാടവം കണ്ട ആർ കെ ശേഖറിന്റെ  സുഹൃത്തായ മലയാള സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ  “പെൺപട ” എന്ന ചിത്രത്തിലെ  ഒരു ഗാനത്തിന്  ഈ  കുട്ടിയെക്കൊണ്ട്   സംഗീതം ചെയ്യിപ്പിച്ചു .  അങ്ങനെ […]

വെള്ളിനക്ഷത്രമേ നിന്നെ നോക്കി …

സതീഷ് കുമാർ വിശാഖപട്ടണം “പെണ്ണായി പിറന്നെങ്കിൽ  മണ്ണായി തീരുവോളം  കണ്ണീരു കുടിക്കാനോ  ദിനവും കണ്ണീര് കുടിക്കാനോ….” ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച  ഒരു ഗാനത്തിന്റെ വരികളാണിത് … അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു… കാലം മാറി …. സ്ത്രീ […]

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]