ചരിത്രം മാറ്റിയെഴുതിയ ഒരു സംഗീത സംവിധായകൻ .

സതീഷ് കുമാർ വിശാഖപട്ടണം ആധുനിക വൈദ്യശാസ്ത്രം ഇന്നത്തെ രീതിയിൽ  പുരോഗമിക്കാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ ആന്ധ്രയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമൊക്കെ ചില ലാടവൈദ്യന്മാർ നമ്മുടെ നാട്ടിൽ ചികിത്സിക്കാൻ എത്തുമായിരുന്നുവത്രെ !  ദേശാടനക്കാരായ ഇവർ  ഗ്രാമത്തിലെ ഏതെങ്കിലും സത്രത്തിലോ വീടുകളിലോ അതിഥിയായി താമസിച്ചു കൊണ്ട് ഗ്രാമീണർക്കു വേണ്ട ചികിത്സകളെല്ലാം ചെയ്തുകൊടുത്തിരുന്നത്. എറണാകുളം ജില്ലയിലെ ചെറായിയിലുള്ള കൊറശേരിൽ വീട്ടിൽ ഇങ്ങനെ എത്തിയതായിരുന്നു  ഉത്തരേന്ത്യക്കാരനായ ആ ലാട വൈദ്യൻ .   കൊറശേരിൽ എത്തിയപ്പോഴാണ് അറിയുന്നത് ആ വീട്ടിലെ ഗൃഹനാഥ പ്രസവിച്ചു കിടക്കുകയാണ് […]

നീർപ്പോളകളുടെ ലാളനമേറ്റു വിരിഞ്ഞ നീലത്താമര

സതീഷ് കുമാർ വിശാഖപട്ടണം  പല  സിനിമകളിലും  ഒരേ ഗാനം തന്നെ രണ്ടു പ്രത്യേക സാഹചര്യങ്ങളിൽ അവതരിപ്പിക്കുന്ന രീതി പണ്ടുമുതലേ മലയാളസിനിമയിൽ നിലവിലുണ്ടായിരുന്നുവല്ലോ…? പ്രണയോന്മാദലഹരിയിൽ മനസ്സും ശരീരവുമെല്ലാം പങ്കു വെയ്ക്കുന്ന സന്തോഷവേളകളിൽ  പുരുഷശബ്ദത്തിലോ യുഗ്മഗാനമായോ ആയിരിക്കും ഇത്തരം ഗാനങ്ങൾ ആദ്യം കേൾക്കുക.  നഷ്ടപ്രണയത്തിന്റെ വിമൂകതയിൽ ദു:ഖസാന്ദ്രമായ സ്ത്രീ ശബ്ദത്തിലൂടെയായിരിക്കും മിക്കവാറും ഈ ഗാനം മറ്റൊരു സന്ദർഭത്തിൽ വീണ്ടും കേൾക്കേണ്ടി വരിക .   1977 -ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന “അംഗീകാരം ” എന്ന ചിത്രത്തിലെ […]

ദേവരാജൻ മാസ്റ്ററും  എസ് ജാനകിയും …

സതീഷ് കുമാർ വിശാഖപട്ടണം  ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് .വീണപൂവ്, അഷ്ടപദി , മൗനരാഗം, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ അമ്പിളിയുടെ  “ആകാശത്തിനു കീഴെ ” എന്ന ചിത്രത്തിന്റെ പാട്ടുകളുടെ  റെക്കോർഡിങ്ങ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു.   യു ഡി എഫിൽ  മന്ത്രിയായിരുന്ന കവി  പന്തളം സുധാകരനാണ് ചിത്രത്തിൽ പാട്ടുകൾ എഴുതുന്നത് . സംഗീതസംവിധാനം സാക്ഷാൽ ദേവരാജൻ മാസ്റ്ററ ചെറുപ്പകാലം തൊട്ടേ എസ് ജാനകിയുടെ പാട്ടുകൾ കേട്ടു വളർന്ന സംവിധായകൻ അമ്പിളിക്ക് മനസ്സിൽ ഒരു […]

സംവിധാന കലയിലെ “ചെങ്കോൽ ” ധാരി

സതീഷ് കുമാർ വിശാഖപട്ടണം  പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്ന സിനിമയുടെ പ്രാരംഭജോലികൾ  നവോദയ സ്റ്റുഡിയോയിൽ നടക്കുന്ന കാലം . ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാൻ ആയിടെ “ഒരുതലൈരാഗം ” എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ രവീന്ദ്രൻ എന്ന നടനെയാണ് സംവിധായകനായ ഫാസിൽ മനസ്സിൽ കണ്ടിരുന്നത് . എന്നാൽ രവീന്ദ്രന് തമിഴ് സിനിമയിൽ തിരക്കേറിയതോടെ ആ റോളിലേക്ക് പുതിയൊരു നടനെ തേടുകയല്ലാതെ നിവൃത്തിയില്ലെന്നായി .             അങ്ങനെ പത്രത്തിൽ ഒരു […]

അമ്പിളിയമ്മാവാ  താമരക്കുമ്പിളിലെന്തൊണ്ട്.

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ  ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ  റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും  ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.   നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്  കെ പി എ സി സുലോചന പാടിയ  “വെള്ളാരംകുന്നിലെ  […]

കുട്ടനാടിന്റെ ഇതിഹാസകാരന്‍ .

സതീഷ് കുമാര്‍ വിശാഖപട്ടണം കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കര്‍ഷക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ‘രണ്ടിടങ്ങഴി’ എന്ന നോവല്‍ തീര്‍ച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്. അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീന്‍, പഴയ ആലപ്പുഴ നഗരത്തില്‍ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകന്‍, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികള്‍, ദൂരദര്‍ശനില്‍ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ […]

അമ്മേ അമ്മേ അവിടുത്തെ മുന്നില്‍

സതീഷ് കുമാര്‍ വിശാഖപട്ടണം സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘രാജഹംസം ‘എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് ഈണം പകരുന്നത്. ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു …’ ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജന്‍ മാസ്റ്റര്‍ ഗായകന്‍ അയിരൂര്‍ സദാശിവനെക്കൊണ്ടാണ് പാടിച്ച് റെക്കോര്‍ഡ് ചെയ്തത്. ദോഷം പറയരുതല്ലോ അയിരൂര്‍ സദാശിവന്‍ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജന്‍മാസ്റ്റര്‍ക്ക് തൃപ്തിയാവുകയും ചെയ്തു. […]

പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

മംഗല്യരാത്രിയുടെ മാധുര്യം 

സതീഷ്‌കുമാര്‍ വിശാഖപട്ടണം കേരളത്തില്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന നാടാണ് തലശ്ശേരി . ഒരു കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സര്‍ക്കസ്സ് കമ്പനികളുടേയും ഉടമസ്ഥാവകാശം കണ്ണൂര്‍ ,തലശ്ശേരി സ്വദേശികള്‍ക്കായിരുന്നു. കീലേരി കുഞ്ഞിക്കണ്ണനെ പോലെയുള്ള മഹാപ്രതിഭകള്‍ സര്‍ക്കസ്സിന് നല്‍കിയ സംഭാവനകള്‍ വളരെ മഹത്തരമാണെന്ന് എടുത്ത് പറയാതെ വയ്യ. മലയാളത്തില്‍ സര്‍ക്കസ്സ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമകളാണ് നായര്‍ പിടിച്ച പുലിവാല്‍ , അരവിന്ദന്റെ തമ്പ്, എം ടി യുടെ വളര്‍ത്തുമൃഗങ്ങള്‍, കെ ജി ജോര്‍ജ്ജിന്റെ മേള, ലോഹിതദാസിന്റെ ജോക്കര്‍ എന്നിവയൊക്കെ. സര്‍ക്കസിന്റെ കഥപറഞ്ഞ […]

കുരുവിപ്പെട്ടി നമ്മുടെ പെട്ടി

സതീഷ് കുമാർ വിശാഖപട്ടണം വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ ഉത്സവമെന്ന് വിശേഷിപ്പിക്കാവുന്ന  ഇന്ത്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ് . ഡെമോക്രസി അഥവാ ജനാധിപത്യത്തിൻ്റെ തുടക്കം ഗ്രീസിൽ നിന്നായിരുന്നെങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ജനാധിപത്യ സംവിധാനം നിലവിൽ വരുന്നത് 1688-ൽ ബ്രിട്ടനിൽ ആയിരുന്നു . ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ 1947-ൽ സ്വതന്ത്രമായതോടെ ജനാധിപത്യ സമ്പ്രദായം  ഇന്ത്യയും പിന്തുടരുകയായിരുന്നു . ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന രീതിയാണ് ജനാധിപത്യം. സ്വാർത്ഥത തൊട്ടു തീണ്ടാത്ത രാജ്യസ്നേഹികളായ പൊതുജന […]