ബാബുരാജ് ഗായകനായപ്പോൾ

 സതീഷ് കുമാർ വിശാഖപട്ടണം  മലബാറിലെ  സംഗീത സദസ്സുകളെ സമ്പന്നമാക്കാൻ ബംഗാളിൽ നിന്ന് എത്തിയ ജാൻ മുഹമ്മദ്  എന്ന  ഹിന്ദുസ്ഥാനി ഗായകൻ തന്റെ ജീവിതസഖിയെ കണ്ടെത്തിയത് മലയാളമണ്ണിൽ നിന്നായിരുന്നു.  ആ ദമ്പതികൾക്ക് ജനിച്ച  മുഹമ്മദ് സാബിർ എന്ന പയ്യൻ  കോഴിക്കൊട്ടെ പ്രശസ്തമായ മിഠായിത്തെരുവിലും തീവണ്ടികളിലുമെല്ലാം  വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്നത് ഒരു പക്ഷേ പഴയ തലമുറക്കാരുടെ ഓർമ്മകളിലുണ്ടായിരിക്കും . ആ പയ്യന്റെ പാട്ട് കേട്ട്  യാത്രക്കാർ കൊടുത്തിരുന്ന ചില്ലറ നാണയത്തുട്ടുകളായിരുന്നു  ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം..പിൽക്കാലത്ത് മലയാള […]

മലയാളസിനിമയുടെ കുലപതി

 സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയുടെ ചരിത്രമെഴുതുന്ന ആർക്കും ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തിത്വമാണ് രാമു കാര്യാട്ടിന്റേത്.  മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണ കമലം നേടിയ  ചെമ്മീനിന്റെ സംവിധായകൻ എന്ന നിലയിലൂടെയാണ്  രാമു കാര്യാട്ടിന് ദേശീയ പ്രശസ്തി കൈവരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും രാമു കാര്യാട്ടാണ്. 1975-ൽ  മോസ്കോയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജൂറിയായതോടെ  രാമു കാര്യാട്ടിന്റെ പ്രശസ്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് […]

പ്രിയം ഈ ദർശനം ……………………..

സതീഷ് കുമാർ വിശാഖപട്ടണം ദക്ഷിണേന്ത്യൻ ചലച്ചിത്ര ഭൂമികയുടെ മലർവാടികളാണ് ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലങ്കാന തുടങ്ങിയ വൻസംസ്ഥാനങ്ങൾ . സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്ന ജനങ്ങൾ. വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും സിനിമ കാണുന്ന ആവേശത്തിന് ഒട്ടുംകുറവു വരുത്താത്തവർ .എം ജി ആറിന്റേയും രജനീകാന്തിന്റേയും എൻ ടി രാമറാവുവിന്റേയുമെല്ലാം സിനിമകൾ നൂറും ഇരുന്നൂറും തവണ കാണുന്നവരാണ് തമിഴരും തെലുങ്കരുമെന്നു പറഞ്ഞാൽ മലയാളികൾക്ക് അത് അത്ര പെട്ടെന്നൊന്നും ദഹിക്കുകയില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ മലയാളികളെക്കൊണ്ടും നൂറും ഇരുന്നൂറും […]

ഭരതമുനിയുടെ കളം നിറഞ്ഞാടിയ നടൻ …….

 സതീഷ് കുമാർ വിശാഖപട്ടണം  1972 – ൽ പുറത്തിറങ്ങിയ  അടൂർ ഗോപാലകൃഷ്ണന്റെ “സ്വയംവരം “എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്. ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ  ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന  ആ ചെറിയ  കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവരങ്ങിന്റെ നാടകങ്ങളിൽ ഇടയ്ക്കിടെ  പ്രത്യക്ഷപ്പെട്ടിരുന്ന ചിറയിൻകീഴ് സ്വദേശിയായ ഗോപിനാഥൻനായർ എന്ന നടനായിരുന്നു.  ആ ചെറുപ്പക്കാരനിലെ നടനവൈഭവം തിരിച്ചറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ  1977 -ൽ താൻ സാക്ഷാത്ക്കാരം നൽകിയ “കൊടിയേറ്റം “എന്ന സിനിമയിലെ നായകകഥാപാത്രത്തെ […]

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച  വി  ടി  നന്ദകുമാർ …

 സതീഷ് കുമാർ വിശാഖപട്ടണം  ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ . അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ  സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ  “രണ്ടു പെൺകുട്ടികൾ “എന്ന നോവലാണ്  സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്. ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി. വിഷയം സ്വവർഗ്ഗരതി ആയിരുന്നെങ്കിലും  യാതൊരുവിധ അശ്ലീല സ്പർശവുമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി “രണ്ടു പെൺകുട്ടികളെ ” മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ. സാഹിത്യ രംഗത്ത് […]

ഒരേയൊരു ചെറുകഥ മാത്രം ….

 സതീഷ് കുമാർ വിശാഖപട്ടണം  മലയാളസാഹിത്യരംഗത്ത് പത്തും പതിനഞ്ചും ഇരുപതും നോവലുകൾ വരെ  ചലച്ചിത്രമാക്കിയ എഴുത്തുകാരുണ്ട്… എന്നാൽ  സാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുകയും വെറും ഒരു ചെറുകഥ മാത്രം  ചലച്ചിത്രമാക്കപ്പെടുകയും ചെയ്ത ഒരേയൊരു എഴുത്തുകാരനേ മലയാളസാഹിത്യരംഗത്തുള്ളൂ ! വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന സാക്ഷാൽ വി.കെ.എൻ. മലയാള സാഹിത്യത്തിൽ ഹാസ്യത്തിന് പുതിയ മാനം നൽകി ചിരിയുടെ വെടിക്കെട്ട് തീർത്ത എഴുത്തുകാരനാണ് വി.കെ.എൻ… നാട്ടിൻപുറത്തിന്റെ  നന്മകൾ നിറഞ്ഞ കഥകൾകൊണ്ട് മലയാള സിനിമ രംഗത്ത്  അന്നും ഇന്നും ഒട്ടേറെ പ്രേക്ഷകരെ സമ്പാദിച്ച സത്യൻ അന്തിക്കാടാണ് വി […]

മലയാള സിനിമയുടെ ഗന്ധർവ്വൻ …

 സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു  കഥ പറയുവാനുണ്ട്.  30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി  ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു . ഇതിനിടെ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. […]

ഒരു പെണ്ണിന്റെ കഥ …

 സതീഷ് കുമാർ വിശാഖപട്ടണം  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല . മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല . ഇവിടെയാണ് 1971-ൽ പുറത്തുവന്ന […]

മലയാളത്തിന്റെ സ്വന്തം  ബേപ്പൂർ സുൽത്താൻ…

സതീഷ് കുമാർ വിശാഖപട്ടണം ആഷിഖ് അബു സംവിധാനം ചെയ്ത ഹൊറർ ചിത്രം “നീലവെളിച്ചം ” കഴിഞ്ഞവർഷമാണ് തീയേറ്ററുകളിൽ എത്തിയത്.    വൈക്കം മുഹമ്മദ് ബഷീറിന്റെ  “നീലവെളിച്ചം ” എന്ന ചെറുകഥയെ ആസ്പദമാക്കി  1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്  പുതിയ ചിത്രം.  ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ എഴുതി  എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ […]

പണിതീരാത്ത  പ്രപഞ്ചമന്ദിരം…

 സതീഷ് കുമാർ വിശാഖപട്ടണം  സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു  സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല  പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട് .  1973-ൽ പുറത്തിറങ്ങിയ “പണിതീരാത്തവീട് “എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ സുഖവാസകേന്ദ്രമായ നൈനിത്താളിന്റെ പശ്ചാത്തലത്തിൽ 1964-ൽ പാറപ്പുറത്ത് എഴുതിയ നോവലാണ് “പണിതീരാത്തവീട് “ ചിത്രകലാ കേന്ദ്രത്തിനു വേണ്ടി കെ എസ് ആർ മൂർത്തിയാണ് ഈ ചിത്രം നിർമ്മിച്ചത് . സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായകെ എസ് […]