ഗുരുവായൂർ കേശവൻ സിനിമയായപ്പോൾ..

സതീഷ് കുമാർ വിശാപട്ടണം നിലമ്പൂർ കോവിലകത്തെ വലിയ തമ്പുരാൻ  ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയ ആനയാണ് ഗുരുവായൂർ കേശവൻ .. തലയെടുപ്പും ,ഗാംഭീര്യവും , ശാന്തസ്വഭാവവും , ആനച്ചന്തവുമെല്ലാം ഒത്തിണങ്ങിയ ഗുരുവായൂർ കേശവ   50 വർഷത്തോളം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയതിനാൽ “ഗജരാജൻ “  പട്ടം നൽകി ആദരിക്കപ്പെട്ട ഒരേയൊരു നാട്ടാനയാണ് …   മദപ്പാടിൽപ്പോലും ആരെയും ഉപദ്രവിച്ചിട്ടില്ല എന്നുള്ളതാണ് ഈ ആനയുടെ മറ്റൊരു സവിശേഷത …  ഏത് ഉത്സവത്തിന്  പോയാലും തിടമ്പേറ്റണം എന്ന കാര്യത്തിൽ ഗുരുവായൂർ കേശവന് പ്രത്യേക […]

ഇലഞ്ഞിപ്പൂമണം ഒഴുകി വന്നപ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം ലോകപ്രശസ്ത ടൂത്ത്പേസ്റ്റ് “കോളിനോസി “ന്റെ പരസ്യചിത്രങ്ങൾ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ …? നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന ആ പരസ്യത്തിൽ നിന്നാണ് ഈ ഉൽപ്പന്നം വിപണി പിടിച്ചെടുത്തത്… എഴുപതുകളിൽ മലയാള ചലച്ചിത്രരംഗത്തെത്തിയ ഒരു ചെറുപ്പക്കാരനെ “കോളിനോസ് പുഞ്ചിരിയുള്ള നടൻ “എന്നാണ് അന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ശശികുമാർ സംവിധാനം ചെയ്ത “റസ്റ്റ് ഹൗസ് ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ആ നടനാണ് വിൻസെന്റ്. പ്രേംനസീർ , മധു തുടങ്ങിയ മധ്യവയസ്സ് […]

പിഞ്ചുഹൃദയം ദേവാലയം …

.സതീഷ് കുമാർ വിശാഖപട്ടണം “പിഞ്ചുഹൃദയം ദേവാലയം കിളികൊഞ്ചലാക്കോവിൽ മണിനാദം പുലരിയും പൂവും പൈതലിൻ ചിരിയും ഭൂമിദേവി തന്നാഭരണങ്ങൾ ….” 1974 -ൽ “സേതുബന്ധനം ” എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതം പകർന്ന് ലതാ രാജു പാടിയ ഒരു മനോഹര ഗാനമാണിത് ….   കുട്ടികളുടെ മനസ്സും മന:ശാസ്ത്രവും ആലോലമാടുന്ന ലളിത സുന്ദരമായ വരികൾ …. https://www.google.com/url?sa=i&url=https%3A%2F%2Fwww.youtube.com%2Fwatch%3Fv%3DmIk1qopeW8U&psig=AOvVaw3jlgvYlo01n4-wh1Q4_ALQ&ust=1700021802678000&source=images&cd=vfe&opi=89978449&ved=0CBIQjRxqFwoTCPixpO_QwoIDFQAAAAAdAAAAABAE   ഒരുപക്ഷേ മലയാളത്തിൽ കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ട ഏറ്റവും സുന്ദരമായ ഗാനമായിരിക്കും ഇതെന്ന് തോന്നുന്നു […]

ദക്ഷിണേന്ത്യയുടെ ഭാവഗായിക …

സതീഷ് കുമാർ വിശാഖപട്ടണം   1960-ൽ പുറത്തിറങ്ങിയ ഉദയായുടെ ” സീത ” എന്ന ചിത്രത്തിൽ 13 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. അന്നത്തെ പ്രശസ്ത ഗായകരായിരുന്ന പി.ബി. ശ്രീനിവാസ്, എ.എം.രാജ , എം.എൽ.വസന്തകുമാരി , ജിക്കി, ദക്ഷിണാമൂർത്തി, എസ്.ജാനകി തുടങ്ങിയരായിരുന്നു “സീത ” യ്ക്കു വേണ്ടി പിന്നണി പാടിയത്. അതോടൊപ്പം സംഗീത സംവിധായകനായ ദക്ഷിണാമൂർത്തി ആന്ധ്രാപ്രദേശുകാരിയായ ഒരു പുതിയ പെൺകുട്ടിക്കും ഈ ചിത്രത്തിൽ ഒരു പാട്ടു പാടാൻ അവസരം കൊടുത്തു. “പുലകല സുശീല ” എന്ന തെലുഗു നാട്ടുകാരിയായ […]

ദേവി നിൻ ചിരിയിൽ …

സതീഷ് കുമാർ വിശാഖപട്ടണം   ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെടുത്താൽ ഏതു ഭാഷയിലായാലും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് പ്രണയത്തെ ആസ്പദമാക്കിയാണ് . കാമുകീകാമുകന്മാരുടെ ഹൃദയ സങ്കല്പങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരരൂപത്തിലൂടെ പൂത്തുലഞ്ഞപ്പോഴൊക്കെ അത് ആസ്വാദകമനസ്സിലും അനുഭൂതികളുടെ ആന്ദോളനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് …  പ്രണയവിവശനായ കാമുകൻ കാമുകിയുടെ ഓരോ അണുവിലും സൗന്ദര്യം ദർശിക്കുന്നു.  അവളുടെ രൂപവും ഭാവവും  ചിരിയും കള്ളനോട്ടവും കൊഞ്ചലുമെല്ലാം കാമുക ഹൃദയങ്ങളെ എന്നും എപ്പോഴും പ്രണയലഹരിയുടെ ആനന്ദസാഗരങ്ങളിൽ  ആറാടിച്ചു കൊണ്ടേയിരിക്കും …. 1977 -ൽ പുറത്തുവന്ന “രാജപരമ്പര ” […]

കലയുടെ നാടേ മലനാടേ …

സതീഷ് കുമാർ വിശാഖപട്ടണം ലോകത്തെ ഒട്ടുമിക്ക സംസ്ക്കാരങ്ങളുടേയും ഉത്ഭവസ്ഥാനം നദീതടങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്.” സിന്ധു “നാഗരികതയിൽ നിന്നാണല്ലോ ലോകത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം രൂപംകൊണ്ടത്… കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.നിളാനദിയുടെ തീരങ്ങളിൽ നിന്നായിരുന്നു പറയിപെറ്റ പന്തിരുകുലത്തിന്റെ ഉത്ഭവം. നദീതടസംസ്ക്കാരങ്ങൾ കലകളുടെ കളിത്തൊട്ടിലുകളായി പരിണമിച്ചുവെന്നാണ് പണ്ഡിതമതം … ഈ സാരസ്വത രഹസ്യം മനസ്സിലാക്കിയ മഹാകവിയായിരുന്നു ശ്രീ വള്ളത്തോൾ നാരായണമേനോൻ .അതുകൊണ്ട് തന്നെയാണ് കേരളീയ കലകൾ പടർന്നു പന്തലിച്ച് ലോകത്തിന് പ്രകാശം ചൊരിയാൻ നദിക്കരയിൽ തന്നെ ഒരു ആസ്ഥാനം വേണമെന്ന് അദ്ദേഹം […]

സ്വാതിതിരുനാളിൻ കാമിനി…

സതീഷ് കുമാർ വിശാഖപട്ടണം കല ദൈവീകമാണെന്നും കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനുമാണെന്നുള്ള വിശ്വാസത്താൽ സംഗീതത്തെ ഉപാസിക്കുന്ന ഒരു നാഗസ്വര കലാകാരന്റേയും നർത്തകിയുടേയും കഥയായിരുന്നു സവിതാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ” സപ്തസ്വരങ്ങൾ ” എന്ന ചലച്ചിത്രം .എം എസ് നാരായണനായിരുന്നു ചിത്രത്തിന്റെ കഥാകൃത്ത് … പണവും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച ഒരു പ്രമുഖ മലയാളനടിയുടെ ജീവിത കഥയായിരുന്നു ഇതെന്ന് അക്കാലത്ത് ചില വാർത്തകൾ പരന്നിരുന്നു… ശ്രീകുമാരൻ തമ്പി സംഭാഷണങ്ങൾ എഴുതിയ സപ്തസ്വരങ്ങളുടെ തിരക്കഥയും സംവിധാനവും […]

ഉലകനായകന് പിറന്നാൾ…

സതീഷ് കുമാർ വിശാഖപട്ടണം 1963 ൽ പുറത്തിറങ്ങിയ ” കണ്ണും കരളും ” എന്ന ചിത്രത്തിൽ സത്യന്റെ മകനായി അഭിനയിച്ച ബാലതാരത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കും. ഇന്ത്യൻ സിനിമയിൽ ഒരു വൻമരം പോലെ വളർന്നു വലുതാകുകയും സ്വന്തം പരീക്ഷണങ്ങളിലൂടെ സിനിമയുടെ സാങ്കേതിക മേഖലകളിലും അഭിനയ ജീവിതത്തിലും പുത്തൻ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കമൽഹാസനായിരുന്നു ആ ബാലതാരം … ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കമൽഹാസൻ എന്ന നടൻ ശ്രദ്ധേയനാകുന്നത് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി […]

പിന്നണി ഗാനത്തിന് 75 വയസ്സ് …

സതീഷ് കുമാർ  വിശാഖപട്ടണം മലയാള സിനിമയിലെ പിന്നണിഗാനസമ്പ്രദായം പ്ലാറ്റിനം ജൂബിലിയുടെ നിറവിലൂടെ കടന്നുപോവുകയാണ് … 75 വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ 1948 – ലാണ് മലയാളത്തിൽ ആദ്യമായി പിന്നണിഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1938 – ൽ പുറത്തിറങ്ങിയ ” ബാലൻ ” എന്ന ആദ്യ ചിത്രത്തിലും 41 -ൽ പുറത്തിറങ്ങിയ “ജ്ഞാനാംബിക ” എന്ന ചിത്രത്തിലും അതേവർഷം തന്നെ തിയേറ്ററുകളിൽ എത്തിയ “പ്രഹ്ലാദ ” എന്ന ചിത്രത്തിലും നായികാനായകന്മാരായിരുന്നു പാട്ടുകൾ പാടിയിരുന്നത്. 1941 – […]

ഹൃദയമുരളിയിലെ സംഗീതം ..

സതീഷ് കുമാർ വിശാഖപട്ടണം 1982 -ൽ ഉമ ആർട്സിന്റെ ബാനറിൽ മധു നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചിത്രമായിരുന്നു ” ഞാൻ ഏകനാണ് . ” മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര എന്ന ഗായികയുടെ അനുഗൃഹീതനാദം മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുന്നത് ഈ ചിത്രത്തിൽ യേശുദാസിനോടൊപ്പം പാടിയ “പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം …” എന്ന മനോഹരമായ യുഗ്മഗാനത്തോടെയായിരുന്നു .   അട്ടഹാസം എന്ന ചിത്രത്തിലെ “ചെല്ലം ചെല്ലം …”എന്ന ഗാനമായിരുന്നു ചിത്ര ആദ്യം പാടിയതെങ്കിലും പ്രണയവസന്തമായിരുന്നു […]