ജയിലറകളില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ തടവുകാര്‍

പി.രാജന്‍   പുടിന്‍റെ റഷ്യയില്‍ രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായിരിക്കുന്നു. ജനാധിപത്യത്തിന്‍റെ ഉന്നത രൂപം സോഷ്യലിസമാണെന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മൂഢ വിശ്വാസം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതേ സമയം ജനകീയ ജനാധിപത്യത്തിനും അല്ലങ്കില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിനും ബദലായി അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സോഷ്യല്‍ ഡമോക്രാറ്റുകളെ അവര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളേയും വിമര്‍ശകരേയും ഇല്ലാതാക്കുക എന്ന നയമാണ് പുടിന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എതിരാളികളെ ഉന്മൂലനം  ചെയ്യുന്ന പഴയ യൂറോപ്പിലെ […]

പൊരുതി നേടുംഹിന്ദുസ്ഥാൻ….

പി.രാജൻ ‘ചിരിച്ചു നേടും പാക്കിസ്ഥാൻ, പൊരുതി നേടും ഹിന്ദുസ്ഥാൻ’ എന്നൊരു മുദ്രാവാക്യം സ്വാതന്ത്ര്യപ്പുലരിയിൽ പോലും മുസ്ലിം ലീഗുകാർ വിളിച്ചിരുന്നു. ഹിന്ദിയിലുള്ള ഈ മുദ്രാവാക്യം വിളിച്ചു കൊണ്ട് പഴയ മുസ്ലിം ലീഗുകാർ കോഴിക്കോട്ട് പ്രകടനം നടത്തിയിട്ടുണ്ട്.ചരിത്രത്തോട് കലഹിച്ചിട്ട് കാര്യമില്ല.പക്ഷെ സത്യം വിസ്മരിക്കാനുമാവില്ല. മഹാപണ്ഡിതനായ ഡോ.അംബേദ്ക്കർ, 1946 ൽ പോലും ബ്രിട്ടീഷുകാർ ഇന്ത്യ വിടരുതെന്ന് കമ്പിയടിച്ചയാളാണ്.സ്വതന്ത്ര ഭാരതത്തിൽ ഐത്തം പോലും അവസാനിപ്പിക്കാൻ കോൺഗ്രസ്സ് തയാറാകുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. പക്ഷെ അംബേദ്ക്കർ ഭരണഘടനാ നിർമ്മാണത്തിൻ്റെ നേതൃസ്ഥാനത്തെത്തുന്നതിനു മുമ്പേ തന്നെ ഐത്തം നിരോധിക്കുന്ന […]

അവ്യക്തതയുടെ പേക്കൂത്ത്

പി.രാജൻ കേന്ദ്രം അവഗണിക്കുന്നൂയെന്നു കുറ്റപ്പെടുത്തി ദക്ഷിണ സംസ്ഥാന മുഖ്യമന്ത്രിമാർ ദൽഹിയിൽ പോയി നിലവിളിയും പോർവിളിയും ഒന്നിച്ചു നടത്തുകയാണ്. ഏതെങ്കിലും സംസ്ഥാനത്തോട് പ്രത്യേക പരിഗണന കേന്ദ്രസർക്കാർ കാണിക്കുന്നുണ്ടോയെന്നു ആവലാതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാർ ആദ്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു.   കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതെ ഈയവഗണനാവാദം ആരും പരിഗണിക്കാൻ പോകുന്നില്ല. ധനകാര്യ കമ്മിഷൻ്റെ ശുപാർശകൾ അനുസരിച്ചും ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുമല്ലാതെ കേന്ദ്ര സർക്കാറിന് നികുതി വരുമാനം പങ്ക് വെക്കാനാകില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്ന പരാതി […]

ഉള്ളിലുള്ള സത്യം തുറന്ന് പറയുക

പി.രാജന്‍ ഇന്‍ഡ്യയെന്ന ഭാരതത്തിലെ രാഷ്ട്രീയ നേതാക്കളേയും രാഷ്ട്രീയ പാര്‍ട്ടികളേയും നയിക്കുന്നത് ‘എനിക്ക് എന്ത് ലഭിക്കും’ എന്ന സിദ്ധാന്തമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു.നേതാവുമായ നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. “ഇന്‍ഡ്യ” സഖ്യം ഉയര്‍ത്തുന്ന ഹിന്ദുത്വം അല്ലങ്കില്‍ ഹിന്ദു വര്‍ഗ്ഗീയത എന്ന കെട്ടുകഥ മുസ്ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്താനും ബി.ജെ.പിക്കെതിരേ അവരുടെ വോട്ടുകൾ ഏകീകരിക്കാനുമുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. ആ പ്രചരണത്തില്‍ കഴമ്പുമില്ല. മറ്റ് മത വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ‘ഹിന്ദു ഫോബിയ’യേയും കൂടി ഐക്യരാഷ്ട്ര സഭ അംഗീകരിക്കണമെന്ന് ഭാരതം ഔദ്യോഗികമായി […]

വിപ്ലവ ചിന്തകള്‍ വഴിപിഴയ്ക്കുമ്പോള്‍

പി.രാജന്‍ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്ക്കാരം നല്‍കിയത് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്‍റെ അറിവില്‍ രാഷ്ട്രീയ, ജുഡീഷ്യല്‍ നിയമനങ്ങളില്‍ മാത്രമാണ് കുടുംബ പദവിക്ക് അനാവശ്യമായ അംഗീകാരം നല്‍കുന്ന പ്രവണതയുള്ളത്. രാഷ്ട്രത്തിന് നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്താണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്മ പുരസ്ക്കാരങ്ങള്‍ ഇതിന് മുമ്പും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഗൗരി ലക്ഷ്മി ഭായിക്ക് ലഭിച്ച പത്മപുരസ്ക്കാരം വിമര്‍ശിക്കപ്പെടുന്നത് അവര്‍ ജനാധിപത്യ വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിരുന്ന ഒരു […]

ആരാണ് അപരാധി?

പി.രാജന്‍ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഇരയായ പ്രൊഫ.ടി.ജെ.ജോസഫ് ഉന്നയിച്ച ചോദ്യങ്ങള്‍ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ ഭാരതത്തിലെ ഓരോ പൗരനും ഗൗരവമായി പരിഗണിക്കേണ്ടതാണ്. ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ചു തന്നെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത തലച്ചോറിന്‍റെ ഉടമകളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരുമെല്ലാം പ്രൊഫസര്‍ ജോസഫിന്‍റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. അവരെ കപട മതേതരവാദികളുടെ ഗണത്തില്‍പ്പെടുത്തുകയേ വഴിയുള്ളൂ. പ്രൊഫസര്‍ ഉന്നയിക്കുന്ന […]

ലൈംഗിക സുഖവും റോബോട്ടുകളും

പി.രാജന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോര; ആ വാര്‍ത്തകളുടെ   ഭവിഷ്യത്തിനെക്കുറിച്ചുള്ള   വ്യാഖ്യാനവും    കൂടി വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലവണം നിര്‍മ്മിതിയുടെ ബുദ്ധിയുടെ ഉപയോഗം ജനജീവിതത്തിൽ ഉളവാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഈയിടെ ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനുള്ള പെണ്‍കുട്ടികള്‍ക്ക് സമാനമായി പങ്കാളികള്‍ക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ അവിടെ  നിര്‍മ്മിക്കപ്പെടുന്നുവെന്നായിരുന്നു ആ വാര്‍ത്ത. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ലൈംഗികാസക്തി തടയുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍  […]

തൃശ്ശൂരിലെ വനിത റാലി

പി. രാജൻ തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക്‌  ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക്‌ ആദ്യമായി സ്ത്രീകൾക്ക്‌ സംവരണം ഏർപ്പെടുത്തിയത്‌ മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ്‌ എന്റെ അറിവ്‌. ഇത്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ […]

അയോദ്ധ്യയിലെ പുതിയ ക്ഷേത്രവും വിവാദങ്ങളും

പി.രാജന്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്. ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ? സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ […]

സ്നേഹത്തിന്‍റെ യുക്തിയും അദ്വൈതവും

പി.രാജന്‍ യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. “സ്നേഹത്തിന്‍റെ യുക്തിയുക്തമായ […]