അയോദ്ധ്യയിലെ പുതിയ ക്ഷേത്രവും വിവാദങ്ങളും

പി.രാജന്‍

യോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്.

ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ?

സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ നല്‍കുന്നില്ല?

ഇപ്പോഴിതാ അയോദ്ധ്യയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ താജ്മഹലിനേക്കാള്‍ മനോഹരമായ പള്ളിയും ഒരു വലിയ ആശുപത്രിയും നിര്‍മ്മിക്കുമെന്ന ഒരു മുസ്ലീം സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. മതം ഒരു രോഗമാണെന്നും വര്‍ഗ്ഗീയത അതിന്‍റെ ലക്ഷണം മാത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നില്ലങ്കില്‍ അയോദ്ധ്യയെ മതസൗഹാര്‍ദ്ദത്തിനേക്കാള്‍ മതസ്പര്‍ദ്ധയുടെ ഇടമായി അറിയപ്പെടാനാണ് സാദ്ധ്യത.

മതനിരപേക്ഷത എന്നാല്‍ മത്സര ബുദ്ധിയോടെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുകയോ അവയെ പ്രദര്‍ശനവസ്തുക്കളാക്കുകയോ അല്ലന്ന് നാം മനസ്സിലാക്കണം.അയോദ്ധ്യയിലെ വിമാനത്താവളത്തിനെ വാല്‍മീകി മഹര്‍ഷിയുടെ പേര്‍ നല്‍കിയതാണ് ഏറ്റവും നല്ല കാര്യം.

——————————————————————————————————

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക