December 12, 2024 7:39 pm

ലാലു പ്രസാദ് യാദവിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ജോലിക്ക് കോഴയായി ഭൂമി വാങ്ങിയ കേസില്‍ മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ ആറു കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ലാലു റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലത്തെ ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

റെയില്‍വെ ജോലിക്കു പകരമായി ഉദ്യോഗാര്‍ഥികള്‍ ലാലുവിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും ഭൂമി നല്‍കുകയോ കുറഞ്ഞ നിരക്കില്‍ വില്‍ക്കുകയോ ചെയ്‌തെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയെ മേയ് മാസം 18 ന് ഇഡി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആര്‍ജെഡി എംപി മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരുള്‍പ്പെടെ ലാലു കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കേസില്‍ ചോദ്യം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News