സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]

അയോദ്ധ്യയിലെ പുതിയ ക്ഷേത്രവും വിവാദങ്ങളും

പി.രാജന്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്. ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ? സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ […]

സ്നേഹത്തിന്‍റെ യുക്തിയും അദ്വൈതവും

പി.രാജന്‍ യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. “സ്നേഹത്തിന്‍റെ യുക്തിയുക്തമായ […]

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ …

സതീഷ് കുമാർ വിശാഖപട്ടണം “ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന്   ചിരിക്കാൻ മറക്കുന്നവർക്കുള്ള  പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്. ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും …. നമ്മുടെ പ്രിയഗായിക  ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല. ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്… ഇന്ന് ലോകത്തിലെ  പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല  സന്ദേശമാണ് അവയെല്ലാം  സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ  ഉറവിടം പല വിധമാണല്ലോ […]

മലയാളത്തിന്റെ ഹൃദയമുരളിയിലൊഴുകി വന്ന സംവിധായകൻ …

സതീഷ് കുമാർ വിശാഖപട്ടണം  1988-ൽ വൻവിജയം നേടിയ  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത , “പൊന്മുട്ടയിടുന്ന താറാവ് ” എന്ന ചിത്രം പ്രേക്ഷകർ  മറന്നിട്ടുണ്ടാവില്ലെന്ന് കരുതട്ടെ … ചിത്രത്തിലെ ഓരോ രംഗവും പിന്നീട് ഓർത്തോർത്തു ചിരിക്കാനുതകുന്ന ഒരു സുന്ദരകലാസൃഷ്ടിയായിരുന്നു ഈ സിനിമ … ചിത്രത്തിന് സംവിധായകൻ ആദ്യം നിശ്ചയിച്ച പേര് “പൊൻമുട്ടയിടുന്ന തട്ടാൻ ” എന്നായിരുന്നുവത്രെ ! തങ്ങളുടെ കുലത്തൊഴിലിനെ  അപമാനിക്കുകയാണോ എന്ന സംശയത്താൽ ഈ ചിത്രത്തിനെതിരെ  ചിലർ അന്ന് പ്രതിഷേധമുയർത്തി …. അവസാനം മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി […]

പുതുതായി വികസിച്ച കേരള മോഡൽ

കോഴിക്കോട് : ഡൽഹിയിൽ പോയി നരേന്ദ്ര മോദി സർക്കാരിനു മുന്നിൽ സമരം ചെയ്യാൻ മുട്ടുവിറയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഇടതുപക്ഷ നിരീക്ഷകനായ ഡോ. ആസാദ്.കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ നായനാർ സർക്കാർ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡോ. ആസാദിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു: ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ കുടിച്ചും മുടിച്ചും തിമർക്കുന്ന ഭരണാധികാരിയും സേവകരും മുമ്പൊന്നും ഇത്ര കൊണ്ടാടപ്പെട്ടിട്ടില്ല. വായ്പയെടുത്ത് തലമുറകളെ കടക്കാരാക്കിയ ഇതുപോലെ ഒരു ഭരണം മുമ്പുണ്ടായിട്ടുമില്ല. കേരളം പിറന്നശേഷം 2016വരെ ആകെ ഉണ്ടായ […]

Special Story, Top News
November 08, 2023

ഒത്തിരി ചിരിയും ഇത്തിരി ചിന്തയും! പ്രേക്ഷകരേറ്റെടുത്ത് ‘തോൽവി എഫ്‍സി’

‘പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ’, എന്ന കവി വാക്യങ്ങള്‍ ഓ‍ർമ്മിപ്പിക്കുന്നൊരു ചിത്രം. ഷറഫുദ്ദീൻ നായകനായി തിയേറ്ററുകളിലെത്തിയിരിക്കുന്ന ‘തോല്‍വി എഫ്‍സി’ എന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ജയപരാജയങ്ങള്‍ ഒന്നിന്‍റേയും മാനദണ്ഡമല്ലെന്നും പരിശ്രമം ചെയ്തുകൊണ്ടേയിരിക്കുകയെന്നതാണ് മനുഷ്യർ എക്കാലത്തും ചെയ്യേണ്ടതെന്നും അടിവരയിടുന്ന ചലച്ചിത്രാനുഭവമാണ് ‘തോൽവി എഫ്‍സി’ സമ്മാനിക്കുന്നത്. യാതൊരു വിധ ടെൻഷനും പിരിമുറുക്കവുമില്ലാതെ സകുടുംബം ആസ്വദിച്ച് കാണാവുന്ന സിനിമയാണെന്നാണ് തിയേറ്റർ ടോക്ക്. ഓഹരിക്കച്ചവടത്തില്‍ കമ്പം കയറി ലക്ഷകണക്കിന് രൂപ നഷ്ടപ്പെട്ടയാളാണ് വിക്ടറി വില്ല […]

വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ

ടെല്‍ അവീവ്: വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഭീകര സംഘടനയായ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം […]

ജനകീയമാണ് സര്‍ ഈ പാര്‍ട്ടി

മോഹന്‍ദാസ്.കെ ഒരു പാര്‍ട്ടി ജനകീയമായോ എന്നു നോക്കാന്‍ ശാസ്ത്രീയമായ ഒട്ടേറെ സംഭവഗതികള്‍ ഉണ്ടെങ്കിലും അതൊന്നും ഇല്ലാതെ അറിയാനുള്ള എളുപ്പമാര്‍ഗം ഏതെന്നറിയുമോ? വിശകലനം ചെയ്ത് കാര്യങ്ങള്‍ അറിയുന്നതിനെക്കാള്‍ പൊടുന്നനെ നമുക്ക് കാര്യങ്ങളെക്കുറിച്ച് ശരിയായ ഒരു അവബോധം കിട്ടാന്‍ ചെറിയ ചില സംഗതികള്‍ മതി.അതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും അവരുടെ ഉല്‍ക്കര്‍ഷത്തിനായി പുരോഗമനാത്മകമായ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചെയ്തുപോരുന്ന ഒരു പാര്‍ട്ടിയാണല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.എളുപ്പത്തില്‍ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും ഒന്നുകൂടി […]

Top News
September 12, 2023

മതപണ്ഡിതനെ അപായപ്പെടുത്താനും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതി

തൃശൂർ: കേരളത്തിൽ ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഐസിസ്  പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.  ‘പെറ്റ് ലവേഴ്‌സ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐസിസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐസിസ് […]