മലയാളത്തിന്റെ സ്വന്തം  ബേപ്പൂർ സുൽത്താൻ…

സതീഷ് കുമാർ വിശാഖപട്ടണം ആഷിഖ് അബു സംവിധാനം ചെയ്ത ഹൊറർ ചിത്രം “നീലവെളിച്ചം ” കഴിഞ്ഞവർഷമാണ് തീയേറ്ററുകളിൽ എത്തിയത്.    വൈക്കം മുഹമ്മദ് ബഷീറിന്റെ  “നീലവെളിച്ചം ” എന്ന ചെറുകഥയെ ആസ്പദമാക്കി  1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്  പുതിയ ചിത്രം.  ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി ഭാസ്കരൻ എഴുതി  എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ […]

പണിതീരാത്ത  പ്രപഞ്ചമന്ദിരം…

 സതീഷ് കുമാർ വിശാഖപട്ടണം  സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു  സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല  പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട് .  1973-ൽ പുറത്തിറങ്ങിയ “പണിതീരാത്തവീട് “എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ സുഖവാസകേന്ദ്രമായ നൈനിത്താളിന്റെ പശ്ചാത്തലത്തിൽ 1964-ൽ പാറപ്പുറത്ത് എഴുതിയ നോവലാണ് “പണിതീരാത്തവീട് “ ചിത്രകലാ കേന്ദ്രത്തിനു വേണ്ടി കെ എസ് ആർ മൂർത്തിയാണ് ഈ ചിത്രം നിർമ്മിച്ചത് . സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനായകെ എസ് […]

മറഞ്ഞിരുന്നാലും  മനസ്സിന്റെ കണ്ണിൽ …

സതീഷ് കുമാർ വിശാഖപട്ടണം 1971 – ലാണ് സുചിത്ര മഞ്ജരിയുടെ  ബാനറിൽ പി ഭാസ്കരൻ സംവിധാനം ചെയ്ത “വിലയ്ക്ക് വാങ്ങിയ വീണ ” എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി  സംഗീതം പകർന്ന്  ജയചന്ദ്രൻ പാടിയ ” കളിയും  ചിരിയും  മാറി  കൗമാരം വന്ന് കേറി ….”  എന്ന ഗാനം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. എൻെറ ഓർമ്മ ശരിയാണെങ്കിൽ ഈ ഗാനരംഗത്താണ് മലയാളികൾ ആദ്യമായി “അക്കോർഡിയൻ ” എന്ന പാശ്ചാത്യ സംഗീതോപകരണം […]

പവനരച്ചെഴുതിയ കോലങ്ങൾ …

 സതീഷ് കുമാർ വിശാഖപട്ടണം    കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ഒഴുകിവരുന്ന രാഗ മാധുര്യം.സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഓമൽ ചൊടികളുടെ ചുംബന ലഹരിയാൽ അമ്പാടിയെ കോരിത്തരിപ്പിച്ച് അനശ്വരമായി തീർന്ന വേണുനാദം . ഈ മുരളികയുടെ മാസ്മരിക ഭാവങ്ങളെ സംഗീത പ്രേമികളുടെ ഹൃദയ സരസ്സുകളിലേക്ക് പകർന്നു നൽകി ഒട്ടേറെ സംഗീത പരിപാടികൾക്ക് ആവേശം പകർന്ന ഒരു സംഗീതജ്ഞൻ മലയാള ചലച്ചിത്ര വേദിയെ കുറച്ചു സമയത്തേക്കെങ്കിലും രാഗിലമാക്കിയ ചരിത്രമാണ് ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തുന്നത്. 1975-ൽ  ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും […]

രാജാ രവിവർമ പുരസ്കാരം’ സുരേന്ദ്രൻ‍ നായർക്ക്

ആർ.ഗോപാലകൃഷ്ണൻ ചിത്രകലാ രംഗത്ത്‌ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായർ അർഹനായി. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. 2022 വര്‍ഷത്തെ പുരസ്‌കാരമാണിത്. ഇപ്പോൾ ഗുജറാത്തിലെ വഡോദരയിൽ താമസിച്ച് കലാസപര്യ തുടരുന്ന സുരേന്ദ്രൻ നായർ,ലോകപ്രശസ്തി നേടിയ മലയാളി ചിത്രകാരനാണ്; ലോകമെമ്പാടുമുള്ള പുരണ- ഇതിഹാസങ്ങളിലെ മൂർത്തരൂപങ്ങൾ സുരേന്ദ്രൻ നായരുടെ ആവിഷ്ക്കാരങ്ങളുടെ ഉപദാനങ്ങളും രൂപകങ്ങളായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയെല്ലാം സമകാലിക സംവേദനത്തിനുള്ള ആവിഷ്ക്കരണങ്ങൾ ആയി ധ്വനിപ്പിക്കാൻ ചിത്രകാരൻ […]

ഓടിപ്പോയ വസന്തകാലമേ …

സതീഷ് കുമാർ വിശാഖപട്ടണം 1952-ൽ പുറത്തിറങ്ങിയ ” മരുമകൾ “എന്ന ചിത്രത്തിലെ നായകനായിരുന്നു  അബ്ദുൽ ഖാദർ എന്ന യുവനടൻ .  അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ വർഷം തന്നെ പുറത്തിറങ്ങിയ  ” വിശപ്പിന്റെ വിളി ” യിൽ അബ്ദുൾ ഖാദറിന്  സഹനടനായ തിക്കുറിശ്ശി സുകുമാരൻനായർ  പുതിയ പേരിട്ടു ….  പ്രേംനസീർ … ആ പേരിനെ അനശ്വരമാക്കിക്കൊണ്ട്  ഏതാണ്ട് നാലുപതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ  പ്രേമനായകനായി പ്രേംനസീർ നിറഞ്ഞുനിന്നു . മലയാളസിനിമയെ “ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സി” ന്റെ പൂമുഖവാതിലിലേക്ക് […]

പിണറായി വിജയനും എം. ടി യുടെ ഉപദേശവും

  കെ .ഗോപാലകൃഷ്ണൻ    കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ദൈ​​​വ​​​ത്തി​​​ന്‍റെ വ​​​ര​​​ദാ​​​ന​​​മാ​​​യി വാ​​​ഴ്ത്തു​​​ക​​​യോ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​മാ​​​നു​​​ഷ​​​നാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചു സ്തു​​​തി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു ഗാ​​​നം പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കാലം. കേ​​​ര​​​ളം ഏ​​​റ്റ​​​വും മോ​​​ശ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​വു​​​ക​​​യും ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും​​​പോ​​​ലും ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കാലം. പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​ര​​​നും ജ്ഞാ​​​ന​​​പീ​​​ഠം ജേ​​​താ​​​വാ​​​യ എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ നാ​​​യ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളോ​​​ടു​​​ള്ള ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ ആ​​​രാ​​​ധ​​​ന​​​യെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചത് ഈ കാലത്ത് തന്നെ. നി​​​ഷ്പ​​​ക്ഷ​​​വും ധീ​​​ര​​​വു​​​മാ​​​യ വീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പേ​​​രു​​​കേ​​​ട്ട […]

വരമഞ്ഞളാടിയ രാവിന്റെ സംഗീതം…

സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ.. 1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും ….. വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു […]

ത്രില്ലടിപ്പിക്കാത്ത മെഡിക്കൽ ത്രില്ലർ എബ്രഹാം ഓസ്ളർ

  ഡോ.ജോസ് ജോസഫ്   വ്യക്തി ജീവിതത്തിൽ നേരിട്ട  ട്രാജഡികളെ തുടർന്ന് ഉൾവലിഞ്ഞു പോയ  പോലീസ് ഉദ്യോഗസ്ഥർ ത്രില്ലർ ചിത്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. കുടുംബം നഷ്ടപ്പെട്ടത് താങ്ങാനാവാതെ അവർ എല്ലാത്തിൽ നിന്നും പിന്മാറി ഒതുങ്ങി ജീവിക്കുന്നു. പിന്നീട് വെല്ലുവിളി  ഉയർത്തുന്ന പ്രമാദമായ കേസ് അന്വേഷണത്തിലൂടെ അവർ ശക്തമായി തിരിച്ചു വരുന്നത് അനേകം സിനിമകളിൽ ആവർത്തിച്ചു കണ്ടു മടുത്ത സ്ഥിരം പ്രമേയമാണ്. പൃത്ഥിരാജ് സുകുമാരൻ നായകനായ ജിത്തു ജോസഫ് ചിത്രം മെമ്മറീസിലും  അടുത്ത കാലത്ത് ജോഷി – സുരേഷ് ഗോപി […]

ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …  “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ”  എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്.  മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.   കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന […]