പ്രിയം ഈ ദർശനം ……………………..

സതീഷ് കുമാർ വിശാഖപട്ടണം ദക്ഷിണേന്ത്യൻ ചലച്ചിത്ര ഭൂമികയുടെ മലർവാടികളാണ് ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലങ്കാന തുടങ്ങിയ വൻസംസ്ഥാനങ്ങൾ . സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്ന ജനങ്ങൾ. വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും സിനിമ കാണുന്ന ആവേശത്തിന് ഒട്ടുംകുറവു വരുത്താത്തവർ .എം ജി ആറിന്റേയും രജനീകാന്തിന്റേയും എൻ ടി രാമറാവുവിന്റേയുമെല്ലാം സിനിമകൾ നൂറും ഇരുന്നൂറും തവണ കാണുന്നവരാണ് തമിഴരും തെലുങ്കരുമെന്നു പറഞ്ഞാൽ മലയാളികൾക്ക് അത് അത്ര പെട്ടെന്നൊന്നും ദഹിക്കുകയില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ മലയാളികളെക്കൊണ്ടും നൂറും ഇരുന്നൂറും […]

ഭിന്നതകൾ പരിഹരിച്ച് ഭരണം നടത്തൂ….

കെ. ഗോപാലകൃഷ്ണൻ ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തു​​​നി​​​ന്ന് നി​​​ല​​​മേ​​​ലി​​​ലെ സ​​​ദാ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കെ​​​തി​​​രേ 22 ഇ​​​ട​​​തു​​​പ​​​ക്ഷ​​​ക്കാ​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ ക​​​രി​​​ങ്കൊ​​​ടി വീ​​​ശി ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​ന​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ൽ നൂ​​​റോ​​​ളം വ​​​രു​​​ന്ന പോ​​​ലീ​​​സ് സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല. കേ​​​ര​​​ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​ൻ​​​കാ​​​ല പ്ര​​​ക​​​ട​​​ന​​​മി​​​ക​​​വും അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ 22 പേ​​​രെ വ​​​ള​​​രെ എ​​​ളു​​​പ്പ​​​ത്തി​​​ൽ മാ​​​റ്റി​​​നി​​​ർ​​​ത്താ​​​നും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വാ​​​ഹ​​​ന​​​വ‍്യൂ​​​ഹം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ഏ​​​താ​​​നും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ക​​​ട​​​ത്തി​​​വി​​​ടാ​​​നും ക​​​ഴി​​​യേ​​​ണ്ട​​​​​​താ​​​യി​​​രു​​​ന്നു.    മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ എ​​ഴു​​പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നാ​​​യ ഖാ​​​ൻ, ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മ​​​ല​​​ക്കം​​​മ​​​റി​​​ച്ചി​​​ലു​​​ക​​​ൾ പ​​​ല​​​തും […]

ഭരതമുനിയുടെ കളം നിറഞ്ഞാടിയ നടൻ …….

 സതീഷ് കുമാർ വിശാഖപട്ടണം  1972 – ൽ പുറത്തിറങ്ങിയ  അടൂർ ഗോപാലകൃഷ്ണന്റെ “സ്വയംവരം “എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്. ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ  ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന  ആ ചെറിയ  കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവരങ്ങിന്റെ നാടകങ്ങളിൽ ഇടയ്ക്കിടെ  പ്രത്യക്ഷപ്പെട്ടിരുന്ന ചിറയിൻകീഴ് സ്വദേശിയായ ഗോപിനാഥൻനായർ എന്ന നടനായിരുന്നു.  ആ ചെറുപ്പക്കാരനിലെ നടനവൈഭവം തിരിച്ചറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ  1977 -ൽ താൻ സാക്ഷാത്ക്കാരം നൽകിയ “കൊടിയേറ്റം “എന്ന സിനിമയിലെ നായകകഥാപാത്രത്തെ […]

ലിജോയുടെ മാജിക് യൂണിവേഴ്സിൽ മോഹൻലാലിൻ്റെ  മലൈക്കോട്ടൈ വാലിബൻ

ഡോ.ജോസ് ജോസഫ്   2024 ൻ്റെ തുടക്കത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്  ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നൻ പകൽ നേരത്ത് മയക്കത്തിനു ശേഷം പുറത്തിറങ്ങുന്ന എൽജെപി ചിത്രം എന്ന നിലയ്ക്കും വാലിബൻ ശ്രദ്ധ നേടിയിരുന്നു. വാലിബനിൽ മോഹൻലാൽ എത്തുന്നതോടെ  തീയേറ്ററുകൾ  കുലുങ്ങുമെന്നായിരുന്നു അവകാശവാദം. തീയേറ്റർ കുലുങ്ങിയൊന്നുമില്ലെങ്കിലും ഭ്രാന്തമായ മായക്കാഴ്‌ച്ചകൾ കൺമുന്നിലൂടെ മിന്നി മറയുന്ന മികച്ച ദൃശ്യാനുഭവമാണ് മലൈക്കോട്ടൈ വാലിബൻ.നാടോടിക്കഥ കേൾക്കുന്നതു […]

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച  വി  ടി  നന്ദകുമാർ …

 സതീഷ് കുമാർ വിശാഖപട്ടണം  ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ . അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ  സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ  “രണ്ടു പെൺകുട്ടികൾ “എന്ന നോവലാണ്  സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്. ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി. വിഷയം സ്വവർഗ്ഗരതി ആയിരുന്നെങ്കിലും  യാതൊരുവിധ അശ്ലീല സ്പർശവുമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി “രണ്ടു പെൺകുട്ടികളെ ” മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ. സാഹിത്യ രംഗത്ത് […]

ആരാണ് അപരാധി?

പി.രാജന്‍ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഇരയായ പ്രൊഫ.ടി.ജെ.ജോസഫ് ഉന്നയിച്ച ചോദ്യങ്ങള്‍ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ ഭാരതത്തിലെ ഓരോ പൗരനും ഗൗരവമായി പരിഗണിക്കേണ്ടതാണ്. ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ചു തന്നെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത തലച്ചോറിന്‍റെ ഉടമകളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരുമെല്ലാം പ്രൊഫസര്‍ ജോസഫിന്‍റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. അവരെ കപട മതേതരവാദികളുടെ ഗണത്തില്‍പ്പെടുത്തുകയേ വഴിയുള്ളൂ. പ്രൊഫസര്‍ ഉന്നയിക്കുന്ന […]

ഒരേയൊരു ചെറുകഥ മാത്രം ….

 സതീഷ് കുമാർ വിശാഖപട്ടണം  മലയാളസാഹിത്യരംഗത്ത് പത്തും പതിനഞ്ചും ഇരുപതും നോവലുകൾ വരെ  ചലച്ചിത്രമാക്കിയ എഴുത്തുകാരുണ്ട്… എന്നാൽ  സാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുകയും വെറും ഒരു ചെറുകഥ മാത്രം  ചലച്ചിത്രമാക്കപ്പെടുകയും ചെയ്ത ഒരേയൊരു എഴുത്തുകാരനേ മലയാളസാഹിത്യരംഗത്തുള്ളൂ ! വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ എന്ന സാക്ഷാൽ വി.കെ.എൻ. മലയാള സാഹിത്യത്തിൽ ഹാസ്യത്തിന് പുതിയ മാനം നൽകി ചിരിയുടെ വെടിക്കെട്ട് തീർത്ത എഴുത്തുകാരനാണ് വി.കെ.എൻ… നാട്ടിൻപുറത്തിന്റെ  നന്മകൾ നിറഞ്ഞ കഥകൾകൊണ്ട് മലയാള സിനിമ രംഗത്ത്  അന്നും ഇന്നും ഒട്ടേറെ പ്രേക്ഷകരെ സമ്പാദിച്ച സത്യൻ അന്തിക്കാടാണ് വി […]

മലയാള സിനിമയുടെ ഗന്ധർവ്വൻ …

 സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു  കഥ പറയുവാനുണ്ട്.  30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. “ഞാൻ ഗന്ധർവൻ ” എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി  ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു . ഇതിനിടെ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. […]

ഒരു പെണ്ണിന്റെ കഥ …

 സതീഷ് കുമാർ വിശാഖപട്ടണം  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല . മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ് . ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു .എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല . ഇവിടെയാണ് 1971-ൽ പുറത്തുവന്ന […]

മൃണാളിനി സാരാഭായി

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി. അവരുടെ എട്ടാം ചരമവാർഷികദിനം ഇന്ന്.   ലോകപ്രശസ്തിയാർജ്ജിച്ച ‘ദർപ്പണ’ എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിൻ്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ഭാരതത്തില്‍നിന്ന് മൃണാളിനിയുടെ കീര്‍ത്തി കടല്‍കടന്നിരുന്നു. 91 ലധികം രാജ്യങ്ങളിലായി 23,000ല്‍ അധികം വേദികളിലാണ് അവര് തൻ്റെ കലാപ്രകടനം കാഴ്ചവെച്ചത്.   […]