കോമഡി ഉത്സവമായി ഗുരുവായൂരമ്പല നടയിൽ
ഡോ. ജോസ് ജോസഫ് ജയ ജയ ജയ ജയ ഹേ എന്ന മെഗാ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന കുടുംബ ഹാസ്യ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ്-ബേസിൽ ജോസഫ് കോമ്പോ ചിരിപ്പൂരമൊരുക്കുന്ന ചിത്രം ആദ്യാവസാനം ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള സിറ്റുവേഷണൽ കോമഡിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഗുരുവായൂരമ്പലത്തിൻ്റെ പശ്ചാത്തലത്തിൽ പൃഥ്വിരാജ് നായകനായിറങ്ങിയ നന്ദനം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റെഫറൻസുകൾ ചിത്രത്തിൽ സമർത്ഥമായി സംവിധായകൻ വിളക്കിച്ചേർത്തിട്ടുണ്ട്. കുഞ്ഞിരാമായണത്തിൻ്റെ തിരക്കഥാകൃത്ത് ദീപു പ്രദീപാണ് ചിത്രത്തിൻ്റെ നിരക്കഥ രചിച്ചിരിക്കുന്നത്. രണ്ടേകാൽ […]