ലിജോയുടെ മാജിക് യൂണിവേഴ്സിൽ മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബൻ
ഡോ.ജോസ് ജോസഫ് 2024 ൻ്റെ തുടക്കത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നൻ പകൽ നേരത്ത് മയക്കത്തിനു ശേഷം പുറത്തിറങ്ങുന്ന എൽജെപി ചിത്രം എന്ന നിലയ്ക്കും വാലിബൻ ശ്രദ്ധ നേടിയിരുന്നു. വാലിബനിൽ മോഹൻലാൽ എത്തുന്നതോടെ തീയേറ്ററുകൾ കുലുങ്ങുമെന്നായിരുന്നു അവകാശവാദം. തീയേറ്റർ കുലുങ്ങിയൊന്നുമില്ലെങ്കിലും ഭ്രാന്തമായ മായക്കാഴ്ച്ചകൾ കൺമുന്നിലൂടെ മിന്നി മറയുന്ന മികച്ച ദൃശ്യാനുഭവമാണ് മലൈക്കോട്ടൈ വാലിബൻ.നാടോടിക്കഥ കേൾക്കുന്നതു […]