പിണറായിയും മകളും ഭർത്താവും വിദേശത്തേയ്ക്ക്

കൊച്ചി: മാസപ്പടി കേസ് ചൂടു പിടിച്ചു കൊണ്ടിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പുറപ്പെട്ടു.

മകനെയും കുടുംബത്തെയും കാണാനുള്ള യാത്ര 1 5 ദിവസം നീളുമെന്നാണ് സൂചന. മകൾ വീണയും ഭർത്താവ് മന്ത്രി മുഹമ്മദ് റിയാസും ദുബായ്ക്ക് തിരിച്ചിട്ടുണ്ട്. അവർ മററു ചില വിദേശ രാജ്യങ്ങളും സന്ദർശിച്ചേക്കും.

രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാർ പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് യാത്ര.എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല