പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് കോടതി
മൂന്നാർ: ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമാണം തടഞ്ഞതിൽ അമിക്കസ് ക്യൂറിക്കെതിരെയും, ജില്ല കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കലക്ടർക്ക് കോടതി നിർദേശം നൽകി മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]