ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം ബര്‍മിങ്ഹാം പാപ്പരായതായി സ്വയം പ്രഖ്യാപിച്ചു.
അവശ്യപട്ടികയില്‍പ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നഗര കൗണ്‍സില്‍ അറിയിച്ചു
ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന, 76 കോടി പൗണ്ട് വരുന്ന (ഏകദേശം 7931.76 കോടി രൂപ) കുടിശിക നല്‍കാനാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, 2023–- 24 സാമ്ബത്തികവര്‍ഷം നഗര കൗണ്‍സിലിന് 8.7 കോടി പൗണ്ട് (90.8 കോടി രൂപ) ധനക്കമ്മിയുണ്ടാകുമെന്ന് കണക്കാക്കുന്നു.
ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കൗണ്‍സില്‍ ആരോപിച്ചു. എന്നാല്‍, പ്രാദേശികമായ സാമ്ബത്തികപ്രശ്നങ്ങള്‍ തദ്ദേശ ഭരണസഭകള്‍ സ്വയം പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
Post Views: 108