പ്രമേഹത്തിനെതിരെ പോരാടാനും മുരിങ്ങയില

ന്യൂഡൽഹി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പ്രോട്ടീൻ, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്ബ്, വിറ്റാമിൻ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

ജീവകം സി ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും.

മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ക്ഷീണത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധ ശക്തികൂട്ടാനും സഹായിക്കുന്നു.

മുരിങ്ങയിലയില്‍ ശക്തമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇവയില്‍ വിറ്റാമിൻ എ, സി, ഇരുമ്ബ് എന്നിവയും ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിനു കരുത്ത് പകരും.

ദഹനസംബന്ധമായ തകരാറുകള്‍ക്കെതിരെ മുരിങ്ങയില ഗുണം ചെയ്യും. മലബന്ധം, വയറിളക്കം, ഗ്യാസ്, ഗ്യാസ്ട്രൈറ്റിസ്, വൻകുടല്‍ പുണ്ണ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

നല്ല എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്ബന്നമായ ഉറവിടങ്ങളാണ് മുരിങ്ങയില. മുരിങ്ങയിലയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാല്‍, അവ സന്ധിവാതം തടയാനും സഹായിക്കുന്നു.