വന്ദേഭാരത് എറണാകുളം- മംഗലാപുരം റൂട്ടിൽ ?

ചെന്നൈ: റെയിൽവെ കേരളത്തിലേക്ക് രണ്ടാമതൊരു വന്ദേഭാരത് കൂടി അനുവദിച്ചു. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും ഇത് എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. രൂപമാററം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്.

പുതിയ വണ്ടി സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം.

പുതിയ വണ്ടി രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നാണ് അറിയുന്നത്.

അതിന് ശേഷം ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും.

കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു.