വൈ​ദ്യു​തിനി​ര​ക്ക് വ​ര്‍​ധ​ന അ​ടു​ത്ത​മാ​സം

തി​രു​വ​ന​ന്ത​പു​രം:വൈ​ദ്യു​തിനി​ര​ക്ക് വ​ര്‍​ധ​ന അ​ടു​ത്ത​മാ​സം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. യൂ​ണി​റ്റി​ന് 20 പൈ​സ മു​ത​ലാ​കും വ​ര്‍​ധ​ന. ഹൈ​ക്കോ​ട​തി സ്റ്റേ ​ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കെ​എ​സ്ഇ​ബി യു​ടെ അ​പേ​ക്ഷ​യി​ല്‍ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ അ​ടു​ത്ത ആ​ഴ്ച തീ​രു​മാ​നം എ​ടു​ക്കും.

നേ​ര​ത്തെ, നി​ര​ക്ക് വ​ര്‍​ധ​ന​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞി​രു​ന്നു. വൈ​ദ്യു​തി ചാ​ര്‍​ജ് യൂ​ണി​റ്റി​ന് 41 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി കെ​എ​സ്ഇ​ബി മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഇതിനെതിരേ വ്യ​വ​സാ​യ ക​ണ​ക്ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വി​ധി​യു​ണ്ടാ​യ​ത്. വ​ര്‍​ധ​ന ഹൈ​ക്കോ​ട​തി പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞി​ട്ടി​ല്ല. പ​ക​രം ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഫ​ണ്ടി​ലേ​ക്കു​ള്ള ബോ​ര്‍​ഡി​ന്‍റെ ബാ​ധ്യ​ത താ​രി​ഫ് വ​ര്‍​ധ​ന​യി​ലൂ​ടെ ഈ​ടാ​ക്ക​രു​തെ​ന്നാണ് നി​ര്‍​ദേ​ശി​ച്ചത്.

അ​തി​നാ​ല്‍ കെ​എ​സ്ഇ​ബി ആ​വ​ശ്യ​പ്പെ​ട്ട​ത് പോ​ലെ 41 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടാ​കി​ല്ല. റ​വ​ന്യു ക​മ്മി മു​ഴു​വ​ന്‍ ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ല്‍ നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​ന്‍ ബോ​ര്‍​ഡി​നെ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

എ​ന്നാ​ല്‍ 20 പൈ​സ​യ്ക്ക് മു​ക​ളി​ലു​ള്ള വ​ര്‍​ധ​ന​യു​ണ്ടാ​കും. അ​ടു​ത്ത നാ​ല് വ​ര്‍​ഷ​വും നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കി 1,900 കോ​ടി​യു​ടെ ബാ​ധ്യ​ത തീ​ര്‍​ക്കാ​നാകും കെ​എ​സ്ഇ​ബി​യു​ടെ നീ​ക്കം.

അ​തി​നി​ടെ, വൈ​ദ്യു​തി വാ​ങ്ങാ​ന്‍ പു​തി​യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കെ​എ​സ്ഇ​ബി. ക​ഴി​ഞ്ഞ ടെ​ണ്ട​റു​ക​ളി​ല്‍ മ​തി​യാ​യ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തോ​ടെ​യാ​ണ് നീ​ക്കം. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ അ​ടു​ത്ത മേയ് വ​രെ​യാ​ണ് വൈ​ദ്യു​തി വാ​ങ്ങു​ക.

ഹ്ര​സ്വ​കാ​ല, സ്വാ​പ്പ് ടെ​ന്‍​ഡ​റു​ക​ള്‍ പ്ര​കാ​രം കെഎ​സ്ഇബി വൈ​ദ്യു​തി വാ​ങ്ങും. ഓ​രോ മാ​സ​വും 200 മെ​ഗാ​വാ​ട്ടോ​ളം വൈ​ദ്യു​തി വാ​ങ്ങാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News