ചാർളി ചാപ്ലിൻ – ചിരിമായാത്ത ചിത്രങ്ങൾ!
ആർ. ഗോപാലകൃഷ്ണൻ ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട് 46 വർഷങ്ങൾ… വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു… ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. […]