മലയാളത്തിൻ്റെ സ്വന്തം ശിവകാമി…

ആർ. ഗോപാലകൃഷ്ണൻ 

🔸🔸
ഭ്രപാളിയിലെ ജ്വലിക്കുന്നു നക്ഷത്രമായിരുന്നു സ്മിതാ പാട്ടീൽ… നിരവധി അവിസ്മരണീയവും വ്യത്യസ്തങ്ങളമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നഭസിൽ തിളങ്ങുന്ന താരം! ‘ചിദംബരം’ എന്ന ക്ലാസിക് സിനിമയിലൂടെ നമുക്കു സ്വന്തമായ മലയാളത്തിൻ്റെ സ്വന്തം ശിവകാമി!

പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു…ഓർ‍മയായിട്ട്, ഇന്ന്, 37 വർഷം…

🌍

‘ഭൂമിക’, ‘ചക്ര’, ‘അര്‍ഥ്’, ‘മിര്‍ച്ച് മസാല’, ‘നമാക് ഹലാല്‍’, ‘ശക്തി’, ‘മന്തന്‍’, ‘മണ്ഡി’, ‘ദര്‍ദ് കാ റിസ്‌താ’, പിന്നെ, നമ്മുടെ ‘ചിദംബരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങല്‍. 1985-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടന വൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.

സിനിമാ- ടെലിവിഷന്- നാടകരംഗത്തെ മികച്ച കലാകാരന്മാരില് ഒരാളാണ് സ്മിതാ പാട്ടീൽ പത്തുവര്ഷത്തോളം മാത്രം നീണ്ടുനിന്ന തന്റെ അഭിനയകാലത്ത് ഏതാണ്ട് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളില് ഇവര് അഭിനയിച്ചു. ഇക്കാലത്ത് രണ്ട് ദേശീയപുരസ്കാരങ്ങളും ഒരു ഫിലിം ഫെയര് പുരസ്കാരവും നേടി. 1985-ൽ രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.

🌍

പൂനെയിൽ 1955 ഒക്ടോബര്‍ 17ന് ആയിരുന്നു സ്മിതയുടെ ജനനം. മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തക വിദ്യാതായ് പാട്ടീലിന്റെയും മകൾ. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം സ്മിതയ്ക്കു പകര്‍ന്നു കിട്ടിയിരുന്നു. എന്നാല്‍, കലകളിലുള്ള നൈസർഗ്ഗിക അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു.

പുനെയിലെ രേണുകാ സ്വരൂപ് മെമ്മോറിയൽ ഹൈസ്കൂളിൽ പഠിച്ചു. സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്മിത അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. പഠനകാലത്തു തന്നെ സൂപ്പര്‍താരങ്ങളുടെ നായികാ പദവി സ്മിതയെ തേടിയെത്തിയിരുന്നു. മനോജ് കുമാറിന്റെ ‘റോട്ടി കപ്പടാ മക്കാനി’ലേക്കും ദേവാനന്ദിന്റെ ‘ഹരേ രാമ ഹരേ കൃഷ്ണ’യിലേക്കും സ്മിതയ്ക്കു നായികയാകാന്‍ ക്ഷണമുണ്ടായെത്രേ. എന്നാല്‍ പഠനത്തിനു പ്രാമുഖ്യം കൊടുത്ത സ്മിതയുടെ കുടുംബം ക്ഷണം നിരസിക്കുകയായിരുന്നു.

Smita Patil in Chidambaram (1985) This is brilliantly photographed film and Smita Patil looks incredibly beautiful as Shivagami. The story is about guilt, betrayal and people living on a small cattle farm

പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഇന്ത്യയില്‍ നിന്നും നിർമ്മിക്കപ്പെട്ട നിരവധി ഡിപ്ലോമ സിനിമകൾ സ്മിത അഭിനയിച്ചു. (FTII, പൂനെയിലെ വിദ്യാർഥിനി ആയിരുന്നില്ല സ്മിത എന്ന് അവിടെ വിദ്യാർഥിയും അധ്യാപകനുമായിരുന്ന ശിവപ്രസാദ് കവിയൂർ (Sivaprasad Kaviyoor) സാക്ഷ്യപ്പെടുത്തുന്നുണ്ട്: അങ്ങനെ രേഖകളിലും പലരേഖകളിലും പരമർശിക്കുന്നുണ്ടെന്നിരിക്കിലും…)

                                                                                                    🌍

സ്മിത പാട്ടീൽ & നസീറുദ്ദിൻ ഷാ: ‘മിർച്ച് മസാല’- ഒരു സീൻ
https://www.youtube.com/watch?v=dvZjQCNnXV4

                                                                                                  🌍

പിന്നീട് സ്മിത ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് കരിയര്‍ ആരംഭിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. 1974-ല്‍ ‘മേരേ സാത് ചല്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി.

ആ വർഷം തന്നെ മറാത്തി സിനിമയായ ‘സാമ്‌ന’ ചെയ്തു. പിന്നീട് ശ്യാം ബെനേഗലിന്റെ സിനിമയായ ‘ചരണ്ദാസ് ചോര്‍’ (1974) എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് കടന്നു വന്നു. ആ വർഷം തന്നെ ശ്യാം ബെനേഗലിന്റെ കൂടുതൽ പ്രസിദ്ധമായ ‘നിഷാന്ത്’-ലും അഭിനയിച്ചു.

പിന്നീട്, ഒരു വ്യാഴവട്ടത്തിനിടയിൽ, അല്ല അതിൽ താഴെ മാത്രം, പല ഭാഷകളിലായി സ്മിത അഭിനയിച്ച 75 സിനിമകളില്‍ ഭൂരിഭാഗവും ചിത്രങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയായിരുന്നു എന്നതാണ് കാര്യം. ഇക്കാലയളവില്‍ സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി, ജി. അരവിന്ദന്‍ തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാനും സ്മിതയ്ക്കു കഴിഞ്ഞു.

                                                                                                   🌍

”ആജ് രപട് ജായേ തോ ഹമേ നാ ഉതെയ്യോ”:
‘നമക് ഹലാൽ’/ കിഷോർ കുമാർ – ആശ ഭോസ്ലെ- ഒരു പാട്ട് സീൻ
https://www.youtube.com/watch?v=WlkJtvpcAsU

                                                                                                     🌍

മുഖ്യധാരാ-ഗ്ലാമർ സിനിമകളിലെ വ്യവസ്ഥാപിതമായ കഥാപാത്രങ്ങളുടെ ഒരു മുഖമായിരുന്നില്ല സ്മിതയുടെ കഥാപാത്രങ്ങള്‍ക്ക്. മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടില്‍ തന്‍റെ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്. എന്നാൽ അക്കാലത്തു ഉണ്ടയികൊണ്ടിരുന്ന പല സമാന്തര-ആർട്ട് സിനിമകളിലെ മുഷിപ്പ് ഉളവാക്കുന്ന ഒരു ഭാവവും ശരീരഭാഷയും അല്ലായിരുന്നു സ്മിതക്ക്.‌

ഒട്ടേറെ അവസരങ്ങള്‍ സ്മിതയെ തേടിയെത്തിയെങ്കിലും കലാമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചു സമാന്തര സിനിമകളില്‍ മാത്രമായി സ്മിത പാട്ടില്‍ തന്റെ അഭിനയം പരിമിതപ്പെടുത്തി. ഗോവിന്ദ് നിഹലാനി, ശ്യാം ബെനെഗല്‍, മൃണാള്‍ സെന്‍, സത്യജിത്ത് റായ്, രമേഷ് സിപ്പി തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സ്മിതാ പാട്ടില്‍ തന്‍റെ അഭിനയ മികവു തെളിയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സിനിമയുടെ രാജ്ഞി എന്നും സ്മിതയെ വിശേഷിപ്പിക്കുന്നുണ്ട്. 1977 ല്‍ ഭൂമിക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

                                                                                                              🌍

     

🔸നല്ലൊരു പുസ്തകം-
#’സ്മിത പാട്ടീൽ: എ ബ്രീഫ് ഇൻകൻഡെസൻറ്റ്’
മൈഥിലി റാവു (Author)

                                                                                                              🌍

‘ഭൂമിക’, ‘നിഷാന്ത്’, ‘ഹാദ്സ’, ‘നമക് ഹലാല്‍’, ‘ചക്ര’, ‘ജെയ്ത് റെ ജെയ്ത്’, ‘ഉമ്പര്‍ത്ത’, ‘ബാസാര്‍’, ‘ആജ്കി ആവാസ്’, ‘അര്‍ത്’, ‘മന്ദി’ തുടങ്ങി, സ്മിതയെന്ന അഭിനേത്രിയുടെ കഴിവിന്‍റെ മാറ്റുരച്ച നിരവധി ചിത്രങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്‌ .
ഏതാണ്ട് പതിനൊന്നു വര്‍ഷത്തോളം മാത്രം നീണ്ടുനിന്ന സജീവ കാലത്ത് സ്മിത അഭിനയിച്ച എഴുപത്തഞ്ചോളം ചിത്രങ്ങളില്‍, മറാത്തി, പഞ്ചാബി, തെലുങ്ക് ഭാഷകളില്‍ മാത്രമല്ല, ഒരു മലയാള മലയാള സിനിമയിലും കൈയ്യൊപ്പ് പതിപ്പിക്കാന്‍ മറന്നില്ല . 1985-ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡും കേരള സര്‍ക്കാരിന്‍റെ അഞ്ചു ഫിലിം അവാര്‍ഡുകളും നേടിയ, പ്രശസത സംവിധായകന്‍ ജി. അരവിന്ദന്‍റെ ‘ചിദംബര’ത്തിലെ ശിവകാമിയെ മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.

🌍

1986 ഡിസംബർ 13-ന് തന്റെ 31-ാം വയസില്‍ ഈ ലോകത്തോടു വിട പറയുമ്പോള്‍ സ്മിത എന്ന നടി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നടന്‍ രാജ് ബബ്ബറിന്റെ ഭാര്യയായ സ്മിത മകന്‍ പ്രതീകിന് ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്. പ്രസവാന്തരമുള്ള ശാരീരിക പ്രശ്‌നങ്ങളായിരുന്നു സ്മിതയുടെ മരണകാരണം.

 

Chidambaram (film) - Wikipedia


                               (കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക