ചാർ‍ളി ചാപ്ലിൻ – ചിരിമായാത്ത ചിത്രങ്ങൾ!

ആർ. ഗോപാലകൃഷ്ണൻ 

🔸🔸

ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട്  46 വർഷങ്ങൾ…  🌹

👀👀
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു…
ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തി ജീവവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയെയൊക്കെ സധൈര്യം നേരിട്ടിരുന്നു….
സിബിഎസ് റേഡിയോയിലെത്തിയ ചാർളി ചാപ്ലിന്റെ ചിത്രം, 1933.
🌍
1889 ഏപ്രില് 16 ന് ജനിച്ച ചാർളി ചാപ്ലിന്, 1977 ഡിസംബര് 25-ന് ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ആ മനുഷ്യന് ഇന്നും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരുക്കുന്നു.
ചെറുപ്പത്തിലെ അച്ഛന് മരിച്ചുപോയ കുഞ്ഞുചാർളിയുടെ ചെറുപ്പകാലം അവഗണനയും നിരാശയും നിറഞ്ഞതായിരുന്നു. തനിക്ക് പനിപിടിച്ചു കിടന്ന നാളുകളില് ചാര്ളിയെ ഉറക്കാനായി അമ്മ രാത്രിയില് ജനാലയ്ക്ക് പുറത്തെ കാഴ്ച്ചകള് അഭിനയിച്ച് കാണിക്കുമായിരുന്നു. ഇതായിരുന്നു ഭാവിയില് തന്റെ അഭിനയ ജീവിത്തെ മികച്ചതാക്കിയതെന്ന് ചാര്ളി തന്നെ പറഞ്ഞിട്ടുണ്ട്.
ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്. 1914-ൽ ആദ്യമായി ‘ഊരുതെണ്ടി’യുടെ വേഷമിട്ടു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള അതിദരിദ്രനായ ഒരു കഥാപാത്രമായിരുന്നു. 1915-ൽ റിലീസ് ചെയ്ത ‘ദി ട്രംപ്’ എന്ന സ്വന്തം ചിത്രം വൻവിജയം വരിച്ചു…
‘ദ കിഡ്സ്’ (1921) ചപ്ളിന്റെ പ്രതിഭ തെളിയിച്ച മറ്റൊരു ചിത്രമാണ് – കഥയും തിരക്കഥയും സംവിധാനവും മുഖ്യ കഥാപാത്രത്തിനെ അഭിനയിച്ചതരിപ്പിച്ചതും എല്ലാം അദ്ദേഹം തന്നെ… “പാപത്തിലൂടെ അവൾ ഒരു അമ്മയായി …” എന്ന ആദ്യ സബ്ടൈറ്റിലിൽ ആരംഭിക്കുന്ന ആ സിനിമ ഒരു അഭ്രകാവ്യമായി വാഴ്ത്തപ്പെടുന്നു. ഒരു പുഞ്ചിരിയോ ചിലപ്പോൾ കണ്ണുനീരോ കൊണ്ടു വിരചിച്ച ചലച്ചിത്ര കാവ്യമായാണ് ചാപ്ലിൻ സിനിമയെ പരിചയപ്പെടുത്തുന്നത്.
ജര്മ്മന് ഏകാധിപതിയായിരുന്ന ഹിറ്റ്ലറുടെ യുദ്ധകൊതിയെ തന്റെ അഭിനയ പ്രകടനത്തിലെ ആക്ഷേപഹാസ്യ ശരങ്ങള്കൊണ്ട് വെല്ലുവിളിച്ച സിനിമയാണ് ‘ദ ഗ്രേറ്റ് ഡിക്റ്റേടർ’. അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ാം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു.
‘ദ സര്ക്കസ്’, ‘മോഡേണ് ടൈംസ്’, ‘ദ ഗോള്ഡ് റഷ്’, ‘ലൈംലൈറ്റ്’, ‘സിറ്റി ലൈറ്റ്സ്’ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്. ‘മെയ്ക്കിങ് എ ലിവിങ്’ (1914) ആദ്യ ചിത്രവും ‘ എ കിങ് ഇൻ ന്യൂയോർക്ക്‌’ (1957) അവസാന ചിത്രവുമാണ്.

🌍

ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചു. ചാപ്ലിനെ ആദ്യം ‘ഏറ്റവും നല്ല നടൻ’, ‘ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്റെ സംവിധായകൻ’ എന്നീ പുരസ്കാരങ്ങൾക്കായിരുന്നു തിരഞ്ഞെടുത്തത്. എങ്കിലും ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിർമ്മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭയ്ക്കുമുള്ള പ്രത്യേക പുരസ്കാരം നൽകി. ചാപ്ലിന്റെ രണ്ടാമത്തെ പുരസ്കാരം 44 വർഷങ്ങൾക്കു ശേഷം 1972-ൽ ആണ് വന്നത്. ഈ പുരസ്കാരം ലഭിച്ചപ്പോൾ ഓസ്കാർ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നേരം കാണികൾ എഴുന്നേറ്റുനിന്ന് കൈ അടിച്ചത് ചാപ്ലിനു വേണ്ടിയായിരുന്നു.

ഇംഗ്ലണ്ടിലെ രാജ്ഞിയായ ക്വീൻ എലിസബത്ത്, 1975 മാർച്ച് 9-ന്, ചാർളി ചാപ്ലിന് ‘സർ’ പദവി സമ്മാനിച്ചു.

ചാപ്ലിൻ 1977 ഡിസംബർ 25-നു (ക്രിസ്തുമസ് ദിനത്തിൽ) സ്വിറ്റ്സർലാന്റിൽ വെച്ച് അന്തരിച്ചു; 88-ാം വയസ്സിൽ ഒരു സ്ട്രോക്ക് വന്നായിരുന്നു മരണം.

1978 മാർച്ച് 1-നു ഒരു പോളിഷ് സംഘം ചാപ്ലിന്റെ മൃതശരീരം മോഷ്ടിച്ചു. ചാപ്ലിന്റെ കുടുംബത്തിൽ നിന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദ്യേശം. ഈ പദ്ധതി നടന്നില്ല. കുറ്റവാളികൾ പിടിക്കപ്പെട്ടു. 11 ആഴ്ചയ്ക്കു ശേഷം ജനീവ തടാകത്തിനു സമീപം ചാപ്ലിന്റെ മൃതശരീരം കണ്ടെടുത്തു. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ചാപ്ലിനെ കോൺക്രീറ്റിനു കീഴിൽ വീണ്ടും അടക്കം ചെയ്തു.

…………………………

#മോഡേൺ_ടൈംസ്:

ഫാക്ടറി സീൻ: https://www.youtube.com/watch?v=6n9ESFJTnHs

ലഞ്ചു ഫീഡിങ് മെഷീൻ: https://www.youtube.com/watch?v=UwahG1s4dqI

‘ഗോൾഡ് റഷ്’: ഷൂ തിന്നുന്നു… https://www.youtube.com/watch?v=u65lvwfTPtM

______________________________________________________________

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

—————————–—————————-