‘പാടാത്ത ഉദയഭാനു’

ആർ. ഗോപാലകൃഷ്ണൻ 

🔸🔸
മാതൃഭൂമി‘യിൽ ധാരാളം നർമ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ ‘അസ്തിത്വ പ്രതിസന്ധി’ (identity crisis) യെക്കുറിച്ചെഴുതി “… ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: ‘പാടുന്ന ഉദയഭാനുവാണോ? എന്ന്’… പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, ഇത് ‘പാടാത്ത ഉദയഭാനു’വാണ്…” (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ ‘കെ.പി. ഉദയഭാനു’.)

സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

Remembering... - Indian Centre for Alcohol Studies (INCAS) | Facebook

എ.പി. ഉദയഭാനു പ്രാഥമികമായി സ്വാതന്ത്ര്യ സമരസേനാനിയാണ്; പിന്നീട് പ്രമുഖ മലയാള പത്രപ്രവർത്തകനും… അതും കഴിഞ്ഞാണ് രാഷ്‌ട്രീയ നേതാവ്‌ എന്നതു ഉൾപെടെയുള്ള മറ്റു സ്ഥാനങ്ങൾ.

അദ്ദേഹം വിട പറഞ്ഞിട്ട്, ഇരുപത്തിമൂന്ന് ആണ്ടുകൾ. ഇന്ന് 23-ാം ചരമവാർഷിക ദിനം…

🌍

ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ (മുട്ടത്തിനടുത്ത്) പ്രസിദ്ധമായ സമ്പന്ന ഈഴവ-ചാന്നാർ കുടുംബമായ ആലുംമൂട്ടിൽ 1915 ഒക്‌ടോബർ 1-നു ജനിച്ചു. മുഴുവൻ പേര് ‘ആലുംമൂട്ടിൽ പദ്മനാഭ ഉദയഭാനു ചാന്നാർ’. (ആലുംമൂട്ടിൽ തറവാട്ടിൽ നാരായണി ചാന്നാട്ടിയുടെയും കുഞ്ഞുരാമൻ ചാന്നാരുടെയും മൂന്നാം പുത്രനായി ആണ് ഉദയഭാനു ജനിച്ചത്. മരുമക്കത്ത തറവാടായിരുന്ന ആലുമ്മൂട്ടിൽ അദ്ദേഹത്തിൻ്റെ അമ്മാവൻ പത്മനാഭൻ ചാന്നാരുടെ അനന്തരനായിരുന്നതു കൊണ്ടാണ് അദ്ദേഹത്തിൻ്റെ പേര് ഇങ്ങനെ വന്നത്.) ബി. എ.-യ്ക്ക് ചേർന്ന ശേഷമാണ് ഉദയഭാനു സ്ഥിരമായി ‘എ.പി. ഉദയഭാനു’ എന്നു ഉപയോഗിക്കാൻ തുടങ്ങിയത്.

തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി. എ., ബി. എൽ. ബിരുദങ്ങൾ നേടി. 1941-ൽ തിരുവിതാംകൂർ സ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തക സമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരു-കൊച്ചി പി.സി.സി. പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു.

🌍

വിവിധ ഘട്ടങ്ങളിലായി ‘പ്രബോധം’, ‘ദീനബന്ധു’, ‘മാതൃഭൂമി’ എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം ‘മാതൃഭൂമി’ കൊച്ചി എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കരിക്കാമുറിയിൽ ഉദയഭാനു താമസിച്ചിരുന്ന വീട് ഒരു ‘മിനി കോൺഗ്രസ് ഹൗസ്’ തന്നെയായിരുന്നു.

‘മാതൃഭൂമി’ പത്രത്തിൽ ധാരാളം എഡിറ്റോറിയലുകൾ അദ്ദേഹം എഴുതിയിരുന്നു…. എഴുതിയ ആളിന്റെ പേരുവയ്ക്കുക പതിവില്ലങ്കിലും ഉദയഭാനു എഴുതിയ എഡിറ്റോറിയലുകൾ, അതിന്റെ ഭാഷരീതികൊണ്ട് തിരിച്ചറിയാമായുന്നു.

1976-കാലത്ത് എം ടി വാസുദേവൻ നായർ, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ നിന്ന് ദീർഘമായ അവധിയെടുത്തപ്പോൾ പകരം ചുമതലയേറ്റത് ഉദയഭാനുവായിരുന്നു….

പിന്നീട്, കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരനാശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌.ഇദ്ദേഹം ‘Alcohol & Drug Information Centre (ADIC)-India’-യുടെ സ്ഥാപകനും രണ്ടാമത്തെ പ്രസിഡണ്ടും ‘World Wide ഫണ്ട്’ (WWF) for Nature – Kerala Chapter-ൻ്റെ ചെയർമാനും ആയിരുന്നു…

🌍

എ പി ഉദയഭാനു രചിച്ച മുപ്പതലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ അദ്ദേഹമെഴുതിയ ‘രമ്യോപന്യാസങ്ങൾ’ ആണ് ചെറുപ്പത്തിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അത്മകഥാപരമായ രചനകൾ ചരിത്രസാക്ഷ്യങ്ങളാണ്…. ‘ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ’ (1984) ഇപ്പോഴും ലഭ്യമാണോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ പല കൃതികളുടെയും ശീർഷകങ്ങൾ തന്നെ അവയുടെ നർമ്മമാധുര്യം വിളിച്ചോതുന്നതാണ്.

സമഗ്രസംഭാവനയ്‌ക്കുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1993) ദേശീയ പ്രസ്‌ഥാനവുമായി ബന്ധപ്പെട്ട പത്രാധിപപ്രതിഭയ്‌ക്കുളള പ്രഥമ സ്വദേശാഭിമാനി അവാർഡ്‌ (1993) ‘കേരളകൗമുദി’ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക അവാർഡ്‌ (1995) ‘മലയാളസാഹിത്യം’ മാസികയുടെ സി. അച്യുതമേനോൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

1999 ഡിസംബർ 15-ന്‌, 84-ാം വയസ്സിൽ, തിരുവനന്തപുരത്ത്‌ അന്തരിച്ചു.
🔸

ഗ്രന്ഥകാരിയും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന ‘ഭാരതി ഉദയഭാനു’ ഇദ്ദേഹത്തിന്റെ പത്നിയാണ്.
…………………

🔸എ പി ഉദയഭാനുവിന്റെ കൃതികൾ:

അർത്ഥവും അനർത്ഥവും (1967); സംസാരിക്കുന്ന ദൈവം (1967); ആനയും അൽപം തെലുങ്കും (1968); കൊച്ചു ചക്കരച്ചി (1968); ഒന്നാകും കൊച്ചുതുമ്പി (1969); അനാഥർ (1970); ഓരോ തളിരിലും(1971); പ്രേമക്കിളി(1972); കളിയും കാര്യവും (1975); കാൽപ്പണം ചുണ്ടയ്ക്കാ (1976); ഒരു പൂക്കിനാവ്‌ (1979); എന്റെ മനോരാജ്യങ്ങൾ (1981); തെണ്ടികളുടെ രാജാപ്പാർട്ട്‌ (1982); പേപ്പട്ടി സെമിനാർ (1983); അപ്പൂപ്പൻ കഴുത(1983); ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ (1984); തലതിരിഞ്ഞ ചിന്തകൾ (1985); പ്രകൃതിപൂജ (1986); പാപത്തിന്റെ നഗരം (1987); മരണത്തിന്റെ മുഖം (1987); എന്റെ കഥയില്ലായ്മകൾ (1991); ഉപവസന്തം (1992); ദൈവം തോറ്റുതരില്ല (1993); നിരീക്ഷണങ്ങൾ (1993); സ്മരണകൾ സംഭവങ്ങൾ (1993); ഓർമ്മയുടെ കണ്ണാടി (1997); എന്റെ കഥയും… അൽപം… (1998); പരിചിന്തനങ്ങൾ പരിചയങ്ങൾ (1998); അടഞ്ഞവാതിൽ (2000); വൃദ്ധവിചാരം (2000)