ഗുരു നിത്യചൈതന്യയതി🔸25-ാം ഓർമ്മ ദിനം, ഇന്ന്
ആർ. ഗോപാലകൃഷ്ണൻ 🌀 ❝ ‘ദൈവം’ ഒരു ‘നാമ’മല്ല, ‘ക്രിയ’യാണ്! ❞ എന്നതായിരുന്നു നിത്യചൈതന്യ യതിയുടെ ഏറ്റവും വലിയ ഉപദേശം. ക്രിയയാകാത്ത ദൈവം നുണ. അനുഷ്ഠിക്കാനാകാത്ത തത്വം നുണ. തൻ്റെ ഗ്രന്ഥങ്ങളിലൂടെ മനുഷ്യന് ആവശ്യമായ യഥാര്‍ഥ ആത്മീയതയെക്കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. ആശ്രമവാസത്തെ മതേതരമൂല്യങ്ങളാല്‍ സമൃദ്ധമാക്കിയ ഗുരു നിത്യ ചൈതന്യയതിയുടെ 24-ാം ഓർമ്മ ദിനം, ഇന്ന്. 🌍 ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2-നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. […]