January 15, 2025 11:38 am

ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത

കൊൽക്കൊത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം കഴിഞ്ഞതോടെ ഇന്ത്യാ മുന്നണി 315 സീറ്റോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമായെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുന്നു.

ബിജെപി 200 സീറ്റ് തികയ്ക്കില്ലെന്ന് അവർ പറഞ്ഞു.ബംഗാളിലെ ബോൻഗാവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

ബംഗാളില്‍ ബിജെപിക്കെതിരേ പോരാടുന്നതു തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുകയാണ്. 34 വർഷത്തെ ഭരണത്തിനിടെ അനവധി കൂട്ടക്കൊലകള്‍ നടത്തിയ കൊലയാളികളാണ് സിപിഎം.

അവർക്ക് വോട്ട് ചെയ്യരുത്-മമത പറഞ്ഞു. നരേന്ദ്ര മോദിയെപ്പോലെ ഇത്രയും ഏകാധിപത്യസ്വഭാവവും വൈരനിര്യാതബുദ്ധിയുമുള്ള ഒരു പ്രധാനമന്ത്രിയെ താൻ കണ്ടിട്ടില്ലെന്ന് മമത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News