സോളാർ പീഡനക്കേസ്: ഗണേഷ് കുമാറിന് കോടതി നോട്ടീസ്

കൊല്ലം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ പീഡനക്കേസിലെ ഗൂഢാലോചന കേസിൽ ഇടതുമുന്നണി നേതാവും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് […]

ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പകര്‍ത്തി ആദിത്യ

ബംഗളൂരു: സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരണത്തിനു നൽകി. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ […]

പ്രമേഹത്തിനെതിരെ പോരാടാനും മുരിങ്ങയില

ന്യൂഡൽഹി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്ബ്, വിറ്റാമിൻ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ജീവകം സി ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. […]

പണമില്ല; ബര്‍മിങ്‌ഹാം നഗരസഭ പാപ്പരായി

ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം ബര്‍മിങ്ഹാം പാപ്പരായതായി സ്വയം പ്രഖ്യാപിച്ചു. അവശ്യപട്ടികയില്‍പ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നഗര കൗണ്‍സില്‍ അറിയിച്ചു ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന, 76 കോടി പൗണ്ട് വരുന്ന (ഏകദേശം 7931.76 കോടി രൂപ) കുടിശിക നല്‍കാനാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, 2023–- 24 സാമ്ബത്തികവര്‍ഷം നഗര കൗണ്‍സിലിന് 8.7 കോടി പൗണ്ട് (90.8 കോടി രൂപ) ധനക്കമ്മിയുണ്ടാകുമെന്ന് കണക്കാക്കുന്നു. ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കൗണ്‍സില്‍ ആരോപിച്ചു. […]

മിച്ചഭൂമിക്കേസ്: എംഎൽഎ അൻവറിന് തിരിച്ചടി

തിരുവനന്തപുരം : ഇടതുമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് പറയുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]

ഒററ തിരഞ്ഞെടുപ്പിന് തയാർ; കമ്മീഷൻ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെര‍ഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ […]

വന്ദേഭാരത് എറണാകുളം- മംഗലാപുരം റൂട്ടിൽ ?

ചെന്നൈ: റെയിൽവെ കേരളത്തിലേക്ക് രണ്ടാമതൊരു വന്ദേഭാരത് കൂടി അനുവദിച്ചു. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും ഇത് എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. രൂപമാററം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. പുതിയ വണ്ടി സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. പുതിയ വണ്ടി രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. 12 […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: വെടിവെപ്പില്‍ രണ്ട് മരണം

ഇംഫാല്‍: മണിപ്പുരില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും സംഘര്‍ഷം. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഇദ്ദേഹം ഗ്രാമത്തിന് കാവല്‍ നിന്ന ആളായിരുന്നു. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തിയത് മെയ്ത്തി വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ നാല് […]

എൻ എൻ പിഷാരടിയെ ഓർക്കുമ്പോൾ …

സതീഷ് കുമാർ വിശാഖപട്ടണം പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….? മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്… എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം . സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം […]

ചന്ദ്രനിൽ സൾഫറും ടൈററാനിയവും മഗ്നീഷ്യവും ഇരുമ്പും

ബംഗളൂരു : ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ, സൾഫറിന്റെ സാന്നിദ്ധ്യം ചന്ദ്രയാൻ-3, കണ്ടെത്തി. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട് റോവറിലെ ഉപകരണമായ ലിബ്സ് ആണ് ഇത് കണ്ടെത്തുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന […]