ഉത്തർ പ്രദേശിൽ ‘ഹലാൽ’ ഉത്പന്നങ്ങൾക്ക് വിലക്ക്

ലക്നൌ : ഇസ്ലാമിക നിയമം അനുസരിച്ച് തയാറാക്കി, ‘ഹലാൽ’ മുദ്രയുമായി വിപണിയിലെത്തുന്ന ഭക്ഷ ഉത്പന്നങ്ങൾക്ക് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തി.ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. “പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, […]

കല്‍ക്കരി ഇറക്കുമതി: അദാനി ഗ്രൂപ്പിനെതിരെ ഡിആര്‍ഐ

മുംബൈ: കല്‍ക്കരി ഇറക്കുമതിയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഡിആര്‍ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) രംഗത്ത് വരുന്നു. ഓഹരി കൃത്രിമത്വവും, നികുതി വെട്ടിപ്പും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതിരോധത്തിലായിരുന്നു. ഇതില്‍ നിന്ന് കരകയറി വരുന്ന വേളയിലാണ് ഡി ആർ ഐ പിടിമുറുക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് തെളിവുകളും, രേഖകളും ശേഖരിക്കാൻ ഡിആര്‍ഐ,സുപ്രീം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതരില്‍ നിന്ന് 2016 മുതല്‍ വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ […]

സെൽഫോണിൽ തൽസമയ തർജമ വരുന്നു

ന്യൂഡൽഹി : നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി മാതൃഭാഷയിൽ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ് ഫോൺ നിർമാതാക്കൾ. അടുത്ത വർഷം ഇത് നിലവിൽ വരും എന്നാണ് കരുതുന്നത്. മറ്റൊരു ഭാഷക്കാരനുമായി ഫോണിൽ സംസാരിക്കുമ്പോൾ തത്സമയം തർജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്യാലക്‌സി എഐ എന്ന പേരിൽ വികസിപ്പിച്ച നിർമിത ബുദ്ധി (എഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണിൽ സംസാരിക്കുമ്പോൾ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തർജ്ജമ ചെയ്തു നൽകാൻ നിലവിൽ തേഡ് പാർട്ടി […]

ടിപ്പു സുല്‍ത്താന്റെ വാള്‍ ആർക്കും വേണ്ട

ലണ്ടൻ : മുൻ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസിന് സമ്മാനമായി ലഭിച്ച, ടിപ്പു സുല്‍ത്താന്റെ സ്വകാര്യ വാളിന് ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ലേലം ഉപേക്ഷിച്ചു. ഇസ്രായേല്‍-ഗാസ യുദ്ധവും ഉയര്‍ന്ന വിലയും കാരണം വാള്‍ വാങ്ങാൻ ആരും താല്‍പ്പര്യം കാണിച്ചില്ല എന്നാണ് പറയുന്നത്. ലണ്ടനിലെ ക്രിസ്റ്റി ആണ് ഈ വാള്‍ വില്‍പ്പനയ്‌ക്ക് വെച്ചത്.15 കോടി മുതല്‍ 20 കോടി രൂപ വരെയായിരുന്നു ഇതിന്റെ ഏകദേശ വില.ഉയര്‍ന്ന വില കാരണം വാളിന് ലേലം വിളിക്കാൻ ആളുണ്ടായില്ല.ഈ വാള്‍ മിഡില്‍ ഈസ്റ്റിലെ ഒരു […]

അനധികൃത ഇസ്ലാം മദ്രസകൾക്ക് എതിരെ യു പി സർക്കാർ നീക്കം

ലക്‌നൗ: അനധികൃതമായി പ്രവർത്തിക്കുന്ന ഇസ്ലാം പഠന കേന്ദ്രങ്ങളായ മദ്രസകൾക്ക് എതിരെ അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടു. ഇത്തരത്തിലുള്ള 8500 മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫർനഗർ ജില്ലയിലെ മദ്രസകളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ മാത്രം നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മദ്രസ മാനേജർമാർക്ക് നോട്ടീസ് നൽകി . […]

 രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് […]

വ്യാജ വാര്‍ത്താ ചാനലുകള്‍ക്ക് കടിഞ്ഞാണ്‍

ന്യൂഡൽഹി: യു ട്യൂബ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകളില്‍ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബ് അധികൃതർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം വീഡിയോകള്‍ക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന അര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബല്‍ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാര്‍ഗങ്ങളാണ് ഇതുവരെ […]

അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍  പ്രഖ്യാപിച്ചു. 1. ഛത്തീസ്ഗഡ് – വോട്ടെടുപ്പ് -നവംബർ 7, നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 2. മിസോറാം വോട്ടെടുപ്പ് -നവംബർ 7 വോട്ടെണ്ണൽ -ഡിസംബർ 3 3. മധ്യപ്രദേശ് വോട്ടെടുപ്പ് -നവംബർ 17 വോട്ടെണ്ണൽ -ഡിസംബർ 3 4. തെലങ്കാന വോട്ടെടുപ്പ് -നവംബർ 30 വോട്ടെണ്ണൽ -ഡിസംബർ 3 5. രാജസ്ഥാൻ വേട്ടെടുപ്പ് -നവംബർ 23 വോട്ടെണ്ണൽ- ഡിസംബർ 3 അഞ്ച് സംസ്ഥാനങ്ങളിലുമായി […]

Editors Pick, ഇന്ത്യ
September 27, 2023

രാമക്ഷേത്ര പ്രതിഷ്ഠ ജനുവരി 22ന്

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രധാന മൂര്‍ത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമന്‍) ജനുവരി 22ന് പ്രതിഷ്ഠിക്കും. ചടങ്ങിലേക്ക് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിക്കും. 24ന് ശേഷം ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കും. 136 സനാതന പാരമ്പര്യങ്ങളില്‍ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. 10,000 വിശിഷ്ടാതിഥികളും ഉണ്ടാകും. ചടങ്ങുകള്‍ ജനുവരി 14 ന് മകരസംക്രാന്തി മുതല്‍ 10 ദിവസം […]

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം: പ്രകോപനവുമായി ചൈന

ഹ്വാംഗ്‌ചോ: ചൈന ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കമാകുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്‌ചോ ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്ററിലെ ഉദ്ഘാടനച്ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പടെയുള്ള പ്രമുഖരെ പ്രതീക്ഷിക്കുന്നു. 44 സ്റ്റേഡിയങ്ങളിലായി രണ്ടാഴ്ച നീളുന്ന പോരാട്ടത്തില്‍ 45 രാജ്യങ്ങളിലെ 12,414 താരങ്ങള്‍ മാറ്റുരയ്ക്കും. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. നാളെയോടെ സ്റ്റേഡിയങ്ങള്‍ സജീവമാകും. 27നാണ് അത്ലറ്റിക്‌സ് ആരംഭിക്കുന്നത്. മാര്‍ച്ച് പാസ്റ്റില്‍ പുരുഷ […]