എസ്.ബി.ഐ അറ്റാദായത്തിൽ 178% വർദ്ധന
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ 2024 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ പ്രവർത്തനഫലം പ്രഖ്യാപിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ ബാങ്കിന്റെ അറ്റാദായത്തിൽ 178 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സമാന പാദത്തിലെ 6068.08 കോടി രൂപയിൽനിന്ന് ഈവർഷം 16884.29 കോടിയായി കുത്തനെ ഉയർന്നു. ജനുവരി- മാർച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.13 ശതമാനമാണ് വർദ്ധന. പ്രതീക്ഷകൾക്കപ്പുറമാണ് ബാങ്കിന്റെ അറ്റാദായത്തിലെ വളർച്ച. അറ്റ പലിശ വരുമാനം കഴിഞ്ഞ വർഷത്തെ 31197 കോടി […]