ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രധാന മൂര്‍ത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമന്‍) ജനുവരി 22ന് പ്രതിഷ്ഠിക്കും. ചടങ്ങിലേക്ക് രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിക്കും. 24ന് ശേഷം ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കും.
136 സനാതന പാരമ്പര്യങ്ങളില്‍ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. 10,000 വിശിഷ്ടാതിഥികളും ഉണ്ടാകും. ചടങ്ങുകള്‍ ജനുവരി 14 ന് മകരസംക്രാന്തി മുതല്‍ 10 ദിവസം നീണ്ടു നില്‍ക്കും.
Post Views: 84