ചരിത്രം തിരുത്തി സൗദി: മദ്യശാലകള്‍ തുറക്കാൻ നീക്കം

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ തയ്യാറെടുക്കുന്നു.മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് ഒരു മാധ്യമ റിപ്പോർട്ടില്‍ പറയുന്നത്. മദ്യം വേണ്ട ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും ചെയ്താല്‍ മതി. പ്രതിമാസ ക്വാട്ട അനുസരിച്ച്‌ മദ്യം വിതരണം ചെയ്യുമെന്നും അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കുമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക തത്വങ്ങള്‍ പാലിക്കുന്നത്കൊണ്ട് തന്നെ മദ്യപാനം നിഷിദ്ധമായതിനാല്‍ […]

തിരിച്ചടിച്ച് പാകിസ്ഥാൻ; ഇറാനിൽ മിസൈൽ ആക്രമണം

ഇസ്ലാമാബാദ് : ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍. ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങൾ ആക്രമിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . പാകിസ്താനിലെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ സൈന്യം നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായും പറയുന്നു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം […]

സംഘർഷം വ്യാപിക്കുന്നു: അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ

ന്യൂ​ഡ​ൽ​ഹി: യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ ച​ര​ക്കു​മാ​യി പോ​യ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രെ ഭീകര സംഘടനയായ ഹൂ​തി​കളുടെ മി​സൈ​ൽ ആ​ക്ര​മ​ണം. ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു അ​മേ​രി​ക്ക കേ​ന്ദ്ര​മാ​യു​ള്ള ഈ​ഗി​ള്‍ ബു​ള്‍​ക് എ​ന്ന ക​മ്പ​നി​യു​ടെ ജി​ബ്രാ​ള്‍​ട്ട​ര്‍ ഈ​ഗി​ള്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ലി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​പ്പ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു​മാ​യി നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ലേ​യ്ക്ക മി​സൈ​ൽ വ​ന്ന് പ​തി​ക്കു​ക​യാ​യി​ര​ന്നു. യു​ദ്ധ ക​പ്പ​ലി​ന് നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മി​സൈ​ൽ ക​പ്പ​ലി​ൽ പ​തി​ക്കും മു​ന്പ് […]

ഇസ്രയേൽ -ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് ?

വാഷിംഗ്ടൺ : യെമനിലെ വിമത സംഘമായ ഹൂതികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയാണിത്. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ചെങ്കടലിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇരുപത്തിയേഴോളം ആക്രമണങ്ങൾ നടത്തിയത്. ഇതിനെതിരെ ആണ് ഹൂതി കേന്ദ്രങ്ങൾ ആക്രമിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ആവശ്യമെങ്കിൽ തുടർനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ- ഹമാസ് സംഘർഷം പശ്ചിമേഷ്യയിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകൾ […]

Editors Pick, ലോകം
January 08, 2024

ബംഗ്ലാദേശില്‍ പ്രസിഡന്റ് പദവി ഉറപ്പിച്ച് ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീന നാലാമതും പ്രസിഡന്റ് പദവിയിലേക്ക്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഞായറാഴ്ചത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ മത്സരിച്ച ഹസീന 2,49,965 വോട്ടോടെ ജയിച്ചു. തൊട്ടടുത്ത എതിരാളി ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കര്‍ക്ക് 469 വോട്ടേ ലഭിച്ചുള്ളൂ. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്. ഏകദേശം 40 ശതമാനം പോളിങ്ങാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് 80 […]

മോദിയെ പരിഹസിച്ചു; മാലദ്വീപിൽ മന്ത്രിമാർ തെറിച്ചു

മാലെ : ലക്ഷദ്വീപിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് എക്സ് പ്ലാററ്ഫോമിൽ എഴുതിയ മാലദ്വീപ് മന്ത്രി മറിയം ഷിവുനയ്ക്ക് സസ്പെൻഷൻ. മോദിക്കെതിരെ രംഗത്ത് വന്ന മന്ത്രിമാരായ മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്ത . ‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്സ് പ്ലാറ്റ്ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു […]

റാഞ്ചിയ കപ്പല്‍ നാവികസേന മോചിപ്പിച്ചു

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ”എം.വി. ലിലാ നോര്‍ഫോക്ക്” എന്ന ലൈബീരിയ ന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. നാവികസേന കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച്‌ കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് […]

പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍

വാഷിഗ്ടൺ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 2023-ല്‍ രാജ്യത്ത് 18,800-ൽ ഏറെ തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. 36,200 പേർക്ക് പരിക്കേററു. 24,100-ലധികം ആത്മഹത്യകളും രേഖപ്പെടുത്തി.2023-ല്‍ 650-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നു എന്നാണ് രേഖകൾ പറയുന്നത്. കാലിഫോര്‍ണിയയില്‍, പൊതു പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍, മൃഗശാലകള്‍ എന്നിവയുള്‍പ്പെടെ 26 സ്ഥലങ്ങളില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇല്ലിനോയിസില്‍, ചിലതരം കൈത്തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ […]

ഭീകരാക്രമണം: ഇറാനിൽ 103 മരണം

ടെഹ്റാൻ : അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ ഏററവും ഉന്നതനായ സൈനിക കമാൻഡർ ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങളിലായി 103  പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേററു. ഇറാനിലെ കെർമാനിൽ ആയിരുന്നു ഈ ദുരന്തം. 2020 ലാണ് ഡ്രോൺ ആക്രമണത്തിൽ സൊലൈമാനി കൊല്ലപ്പെട്ടത്.തെക്കുകിഴക്കൻ നഗരമായ കെർമാനിലെ സുലൈമാനിയുടെ സ്മൃതി മണ്ഡപത്തിന് സമീപമാണ് രണ്ട് തവണ സ്ഫോടനമുണ്ടായത്. സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് […]