പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍

വാഷിഗ്ടൺ: അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും പുതിയ തോക്ക് സുരക്ഷാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

2023-ല്‍ രാജ്യത്ത് 18,800-ൽ ഏറെ തോക്കുകൾ ഉപയോഗിച്ചുള്ള മരണങ്ങൾ ഉണ്ടായി എന്നാണ് കണക്ക്. 36,200 പേർക്ക് പരിക്കേററു. 24,100-ലധികം ആത്മഹത്യകളും രേഖപ്പെടുത്തി.2023-ല്‍ 650-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നു എന്നാണ് രേഖകൾ പറയുന്നത്.

കാലിഫോര്‍ണിയയില്‍, പൊതു പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, ബാങ്കുകള്‍, മൃഗശാലകള്‍ എന്നിവയുള്‍പ്പെടെ 26 സ്ഥലങ്ങളില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തി.

ഇല്ലിനോയിസില്‍, ചിലതരം കൈത്തോക്കുകളുടെ വില്‍പ്പന നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. 2022 ല്‍ ഇല്ലിനോയിയിലെ ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന മാരകമായ കൂട്ട വെടിവയ്പ്പിനെ തുടര്‍ന്നാണ് നിയമം ഉണ്ടാക്കിയത്.

തോക്കുകള്‍ വാങ്ങുന്നതിന് 10 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഏര്‍പ്പെടുത്തുന്ന വാഷിംഗ്ടണ്‍ സ്റ്റേറ്റ് നിയമവും പ്രാബല്യത്തില്‍ വരും. എല്ലാ തോക്ക് വാങ്ങുന്നവരും സുരക്ഷാ പരിശീലനം എടുത്തിട്ടുണ്ടെന്ന് കാണിക്കാന്‍ ആവശ്യപ്പെടും.