സംഘർഷം വ്യാപിക്കുന്നു: അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ

ന്യൂ​ഡ​ൽ​ഹി: യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ ച​ര​ക്കു​മാ​യി പോ​യ അ​മേ​രി​ക്ക​ൻ ക​പ്പ​ലി​ന് നേ​രെ ഭീകര സംഘടനയായ ഹൂ​തി​കളുടെ മി​സൈ​ൽ ആ​ക്ര​മ​ണം. ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു

അ​മേ​രി​ക്ക കേ​ന്ദ്ര​മാ​യു​ള്ള ഈ​ഗി​ള്‍ ബു​ള്‍​ക് എ​ന്ന ക​മ്പ​നി​യു​ടെ ജി​ബ്രാ​ള്‍​ട്ട​ര്‍ ഈ​ഗി​ള്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ലി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​പ്പ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ച​ര​ക്കു​മാ​യി നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ലേ​യ്ക്ക മി​സൈ​ൽ വ​ന്ന് പ​തി​ക്കു​ക​യാ​യി​ര​ന്നു. യു​ദ്ധ ക​പ്പ​ലി​ന് നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മി​സൈ​ൽ ക​പ്പ​ലി​ൽ പ​തി​ക്കും മു​ന്പ് നി​ർ​വീ​ര്യ​മാ​ക്കി​യ​തോ​ടെ ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം യ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​ന്‍​ആ​യി​ലും തീ​ര​ന​ഗ​ര​മാ​യ ഹു​ദൈ​യി​ലും അ​മേ​രി​ക്ക​യും ബ്രി​ട്ട​ണും ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഹൂ​തി​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹൂ​തി​ക​ളു​ടെ ഭീ​ഷ​ണ​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക വ​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളോ​ട് ചെ​ങ്ക​ട​ലി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​ന നിർദേശിച്ചു.

യെമനിലെ ഏദനിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷൻ അതോറിറ്റി അറിയിച്ചു. ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.

ഇസ്രയേല്‍ കപ്പലുകൾ ഒഴികെ ബാക്കിയെല്ലാം ചെങ്കടലിൽ‌ സുരക്ഷിതമാണെന്നും ഹൂതികൾ അറിയിച്ചു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. ഗാസയിൽനിന്ന് സൈന്യത്തെ വെസ്റ്റ് ബാങ്കിലേക്കു മാറ്റി. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി സൈന്യം അറിയിച്ചു.