സൈബർ ആക്രമണം; നിയമനടപടിയുമായി അച്ചു ഉമ്മൻ

കോട്ടയം: സൈബർ ലോകത്ത് സി.പി.എം പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന ആക്രമണത്തിൽ നിയമ നടപടിയെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചൂ ഉമ്മൻ. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ പോലീസ് സൈബർ സെല്ലിനും വനിതാ കമ്മീഷനും അവർ പരാതി നൽകി. ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങൾ. സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു […]

കള്ളപ്പണ ഇടപാട്: സി പി എമ്മിന് കനത്ത ആഘാതം

തൃശൂർ: മുന്നൂറു കോടി രൂപയുടെ കള്ളപ്പണ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധന അവസാനിച്ചു. ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന തട്ടിപ്പ് സംബന്ധിച്ച തിരച്ചിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് തീർന്നത്. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത് ഇതാദ്യമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികൾക്കോ […]

‘കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണൽ കമ്പനിയ്ക്ക് പുറമെ ഒട്ടേറെ കമ്പനികളിൽ നിന്ന് പണം പററിയിട്ടുണ്ടെന്നും അതിൻ്റെ കണക്ക് പുറത്ത് വിടാൻ സി പി എം തയാറുണ്ടോയെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ചോദിച്ചു. വീണയുടെ എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് തടസ്സം. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര […]

തെററു പററിയാൽ  മാപ്പ് പറയാമെന്ന് കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജി എസ് ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന സി പി എം നേതാവ് എ.കെ.ബാലന്‍റെ വെല്ലുവിളി മാത്യു തള്ളി. ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. […]

ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ ; ജില്ലാ കമ്മറ്റി അംഗം പുറത്ത്

പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുർന്നാണ് നടപടി. മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിദാസനെതിരെ പരാതി ഉയര്‍ന്നത്. ആര്‍ട്ടിസാന്‍സ് യൂണിയനുമായി (സി ഐ ടി യു) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയത്. ഹരിദാസന്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതിക്കാരി […]

ഇന്ന് ഗണപതി.. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ

കൊല്ലം : ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ ‘മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ‘‘നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് […]

വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാർത്ഥിക്കണം

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]

Main Story, കേരളം
August 21, 2023

കെ.എസ്.ആർ.ടി.സി; പുതിയ ബസുകൾ വാങ്ങാനാവില്ല

തിരുവനന്തപുരം: സർക്കാരിന്റെ 75 കോടിയും കിഫ്ബി വായ്പ 181 കോടിയും ലഭിക്കാത്തതിനാൽ പുതിയ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി പദ്ധതി അവതാളത്തിൽ. ടെൻ‌ഡർ തുകയുടെ 90 ശതമാനമാണ് പുതിയ ബസുകൾക്ക് അശോക് ലൈലാൻഡ് കമ്പനി ആവശ്യപ്പെട്ടത്. ഒരു വർഷമായ ടെൻഡ‌റിന്റെ കാലാവധി 26ന് തീരും. അതിനുമുമ്പ് തുക അനുവദിച്ചില്ലെങ്കിൽ പുതിയ ടെൻഡർ വേണ്ടി വരും. ബസിന് ഇപ്പോഴത്തെ വിലയും നൽകേണ്ടി വരും. 6.33 കോടി അധിക ബാദ്ധ്യതയുണ്ടാവും. കഴിഞ്ഞ വർഷം 600 ബസ് വാങ്ങാനുള്ള ടെൻ‌ഡറാണ് അശോക് ലൈലാൻഡിനു […]

ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകള്‍ ബഫര്‍സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകതകള്‍ പരിഹരിക്കുക, പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, […]

ആനക്കൊമ്പ്: മോഹന്‍ലാല്‍ ഹാജരാകണം

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ വിചാരണ നേരിടണമെന്നും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നും പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനു പുറമേ ആനക്കൊമ്പു വിറ്റ കെ. കൃഷ്ണകുമാര്‍, ആനയുടമകളായിരുന്ന തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് […]