December 12, 2024 7:27 pm

ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ ; ജില്ലാ കമ്മറ്റി അംഗം പുറത്ത്

പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുർന്നാണ് നടപടി.

മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിദാസനെതിരെ പരാതി ഉയര്‍ന്നത്. ആര്‍ട്ടിസാന്‍സ് യൂണിയനുമായി (സി ഐ ടി യു) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയത്. ഹരിദാസന്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതിക്കാരി പറയുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാള്‍ പരാതിക്കാരിക്ക് അയച്ചിരുന്നു. എന്നാണ് ആക്ഷേപം.

ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയതി​ന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ നീക്കം ചെയ്തിരുന്നു.

പാര്‍ട്ടി ഹരിദാസനോട് വിശദീകരണം ചോദിച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത് എന്നാണ് ഹരിദാസന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News