ഗൂഗിള്‍ പ്ലേസ്റ്റോറിന് തളക്കാന്‍ ‘ഇന്‍ഡസ് ആപ്പ് സ്റ്റോര്‍’

In Editors Pick, Entertainment
February 22, 2024

ഗൂഗിള്‍ പ്ലേസ്റ്റോറിന് വെല്ലുവിളിയായി ഫോണ്‍പേയുടെ ‘ഇന്‍ഡസ് ആപ്പ് സ്റ്റോര്‍’. ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് ഇന്‍ഡസ് ആപ്പ് സ്റ്റോര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ആപ്പ് ലഭ്യമാകും.

45 വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം മൊബൈല്‍ ആപ്പുകളും ഗെയിമുകളും ഇന്‍ഡസ് സ്റ്റോറില്‍ ലഭ്യമാകും. ഡെവലപ്പര്‍മാര്‍ക്ക് തെര്‍ഡ് പാര്‍ട്ടി പേയ്മെന്റ് സേവനങ്ങളും ഗേറ്റ്വേകളും ഉപയോഗിക്കാം, ഫീസ് ഈടാക്കില്ലെന്നും ഫോണ്‍പേ അറിയിച്ചു. മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്‍ഡസ് സ്റ്റോര്‍ നല്‍കുന്ന സേവനങ്ങള്‍.

ഏതെങ്കിലും ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനൊരുങ്ങുന്നതിന് മുന്‍പായി തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ട്രെയിലര്‍ ലഭിക്കും. എഐ അധിഷ്ഠിതമായ സേവനങ്ങളും ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശകളും ആപ്പ് നല്‍കും. സ്റ്റോറേജ് നിയന്ത്രിക്കാനും ആപ്പ് സഹായിക്കും. മുന്‍ മാസങ്ങളിലെ ഡാറ്റ പരിശോധിച്ച ശേഷം ഉപയോക്താക്കള്‍ക്ക് ഏതൊക്കെ ആപ്പുകളാണ് വേണ്ടതെന്നുള്ള നിര്‍ദ്ദേശങ്ങളും ഇത് നല്‍കും. മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് വ്യത്യസ്തമായി ഒടിപി അടിസ്ഥാനമാക്കി ലോഗിന്‍ ചെയ്യാന്‍ സാധിക്കും. indusappstore.com എന്ന വെബ്‌സൈറ്റ് വഴി ഇന്‍ഡസ് ആപ്പ്‌സ്റ്റോര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.