മഴ പെയ്യാൻ സാധ്യതയില്ല; കേരളം ഇനിയും ഉരുകും

തിരുവനന്തപുരം : മഴ പെയ്യാൻ തീരെ സാധ്യതയില്ല.കഠിനമായ ചൂട് എല്ലാ ജില്ലകളിലും തുടരും- കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ചൂട് ഉയരുമെന്നാണ് നിരീക്ഷണം. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാര്‍ച്ച്‌ മാസത്തിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച്‌ […]

കേരളത്തിൽ ബി ജെ പി രണ്ടക്കം കടക്കും : മോദി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി നയിക്കുന്ന എൻ ഡി എ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യം. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും […]

അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം  വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഏറെ പ്രശസ്തമായ “മതിലുകൾ ” എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കാൻ തീരുമാനിക്കുന്നു . രാഷ്ട്രീയ തടവുകാരനായി ജയിലിൽ എത്തുന്ന ബഷീറിന്റെ ആത്മകഥാംശമുള്ള രചനയായിരുന്നല്ലോ  മതിലുകൾ. തടവുപുള്ളിയായി ജയിലിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കേ മതിലിനപ്പുറത്തുള്ള പെൺജയിലിൽ  തടവുകാരിയായി എത്തുന്ന നാരായണി എന്ന സ്ത്രീയുമായി  ബഷീറിന് ഉണ്ടാക്കുന്ന പരിചയവും  അടുപ്പവും ഒരിക്കലും കാണാതെ ശബ്ദത്തിലൂടെ മാത്രം  മനസ്സുകൾ പങ്കുവെച്ച് അവർ പ്രണയത്തിലേക്ക് എത്തിച്ചേരുന്നതുമായിരുന്നു മതിലുകൾ എന്ന  നോവലിൻ്റെ പുതുമ.   ചിത്രത്തിൽ  നായിക നേരിട്ടു […]

തിരുവനന്തപുരത്ത് നാടോടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം […]

‘മാസപ്പടി’പുറത്ത് വന്നപ്പോൾ ഖനനാനുമതി റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിനു ശേഷമാണ് കരിമണൽ കമ്പനിയായ ആലുവ സി.എം.ആര്‍.എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ കെ ആർ ഇ എംഎലിനു ലഭിച്ച് കരിമണല്‍ ഖനനാനുമതി റദ്ദാക്കിയത് എന്ന വിവരം പുറത്തുവന്നു. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബര്‍ 18-ന് അണ്. 2019 ഫിബ്രവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചിരുന്നു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19- ന് കേന്ദ്ര സർക്കാർ […]

മാലയൂരി മടങ്ങിയത് കപടഭക്തരെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. എം.വിന്‍സന്റ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു. ഭക്തര്‍ക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, […]

പള്ളി സമുച്ചയത്തിൽ 55 ഹിന്ദു ദേവതാ ശിൽപ്പങ്ങൾ

ന്യൂഡൽഹി : വിവാദത്തിൽ മുങ്ങി നിൽക്കുന്ന വാരാണസി ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ കൂടുതൽ ഹിന്ദു ദേവീ ദേവന്മാരുടെ ശില്പങ്ങൾ കണ്ടെത്തിയ വിവരം പുറത്ത്. 17-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഇവിടെ ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി മനസ്സിലാവുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സഘം കോടതിയിൽ ബോധിപ്പിച്ചു. കാശി വിശ്വനാഥ  ക്ഷേത്ര ഭൂമിയിലാണ് പള്ളി നിൽക്കുന്നത് എന്നാണ് ഇത് നൽകുന്ന സൂചന. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശിൽപങ്ങൾ, ഗണപതിയുടെ […]

അയോധ്യയിലേക്ക് തീർഥാടക ലക്ഷങ്ങളുടെ ഒഴുക്ക്

അയോധ്യ: ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ 3.17 കോടി രൂപ കഴിഞ്ഞു.പ്രതിഷ്ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനമായ ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരമാണിത് പ്രാൺ പ്രതിഷ്ഠാ ദിനത്തിൽ 10 സംഭാവന കൗണ്ടറുകളാണ് തുറന്നിരുന്നത്.കൗണ്ടർ വഴിയും ഓൺലൈൻ വഴിയുമാണ് ഭക്തർ ക്ഷേത്രത്തിന് സംഭാവന നൽകിയതെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റി അനിൽ മിശ്ര വ്യക്തമാക്കി. ജനുവരി 23 ന് അഞ്ച് ലക്ഷത്തിലധികം ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായാണ് കണക്കുകൾ പറയുന്നത്. രണ്ടാം ദിവസമായ ബുധനാഴ്ച രാത്രി […]

നിയമസഭയിലും പ്രതിഷേധിച്ച് ഗവർണർ

തിരുവനന്തപുരം : നിയമസഭ സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സർക്കാർ തയാറാക്കിയ പ്രസംഗം മുഴുവന്‍ വായിക്കാതെ ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍.ഇടതു മുന്നണി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസം നിയമസഭയിലും തുറന്നുപ്രകടിപ്പിക്കുകായിരുന്നു അദ്ദേഹം . നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. അറുപത് പേജോളം ഉള്ള നയപ്രഖ്യാപന പ്രസംഗത്തിൽ, ‘മോദി […]