മതേതര ഇന്ത്യയെ പിന്തുണച്ച് 79 ശതമാനം പേർ

ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദി സെന്‍റർ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി എസ്‍ ഡിഎസ്) നടത്തിയ പ്രീ പോൾ സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും മതേതര ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും നടത്തുന്ന സിഎസ്‍ഡിഎസ് – ലോക്നീതി സർവേകൾ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.100 പാർലമെന്‍റ് മണ്ഡലങ്ങളിലെ 100 നിയമസഭാ മണ്ഡലങ്ങളിലെ 400 പോളിങ് സ്റ്റേഷനുകളിലായിരുന്നു സർവേ. ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സിൽ […]

Featured, Special Story
April 12, 2024

ഗൂഗിൾ ചതിച്ചു ഗയ്‌സ് ; ‘ഹാതിയ’ മലയാളത്തിൽ ‘കൊലപാതകം’

കൊച്ചി: എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന്  പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് മലയാളത്തിൽ എഴുതിയപ്പോൾ ‘കൊലപാതക’മായി മാറി. ഹാതിയ എന്നത് ​ഗൂ​ഗിൾ ട്രാൻസ്ലേറ്റർ മുഖേന മൊഴിമാറ്റിയപ്പോഴായിരിക്കാം കൊലപാതകമായതെന്നാണ് പ്രാഥമിക നി​ഗമനം. ഹിന്ദിയിൽ ‘ഹത്യ’ എന്നാൽ കൊലപാതകം, മരണം എന്നൊക്കെയാണ് അർഥം.   സ്ഥലപ്പേര് മലയാളത്തിൽ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ നിറയെ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന്  പുറത്തെഴുതിയ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് ‘കൊലപാതക’മായി […]

Featured, Special Story
April 12, 2024

ഊ​തി​ക്ക​ലി​നെ​തി​രേ കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​യ​നു​ക​ള്‍

കോ​ഴി​ക്കോ​ട്: ഡ്രൈവർമാരെ ഊതിക്കാൻ മുകളിൽ നിന്നും നിർദേശം. ഊതുന്നതിനെതിരായി യൂണിയനുകൾ .  നാടകങ്ങൾക്ക് പ്രസിദ്ധമായ കെ എസ് ആർ ടി സി യിൽ മറ്റൊരു നാടകത്തിനു തുടക്കമാവുകയാണ് . കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ ര​ണ്ടെ​ണ്ണം വീ​ശി തോ​ന്നി​യ സ്‌​റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ കു​ടു​ക്കാ​നാ​യു​ള്ള ബ്രത്ത് അ​ന​ലൈ​സ​ര്‍ ടെ​സ്റ്റി​നെ​തി​രേ യൂ​ണി​യ​നു​ക​ള്‍ രം​ഗ​ത്ത്. യൂ​ണി​യ​നു​ക​ളു​ടെ എ​തി​ര്‍​പ്പി​നി​ടെ അ​ടു​ച്ചു​പൂ​സാ​യി ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റാ​ന്‍ തു​ട​ങ്ങി​യ 41 പേ​ര്‍ ആ​പ്പി​ലാ​കു​ക​യും ചെ​യ്തു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഇ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​തി​യി​ലാ​ണ് […]

Featured, Special Story
April 12, 2024

അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തുക

കൊച്ചി : “തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായിരുന്നെങ്കിൽ ഇന്ന് ചെയ്യുമായിരുന്നത് തെരഞ്ഞെടുപ്പു കാലത്തുള്ള, പ്രതിയോഗികക്ഷികളുടെ മേൽ മാത്രം നടത്തപ്പെടുന്ന,അന്വേഷണ ഏജൻസികളുടെ തേർവാഴ്ച തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു”..എഴുത്തുകാരനായ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു “സംഘപരിവാർ ലക്ഷ്യം വയ്ക്കുന്ന പ്രതിപക്ഷ പാർട്ടികളും അവരുടെ നേതാക്കളും99 ശതമാനവും അഴിമതിക്കാരാണ് എന്നുള്ളതിൽ സംശയമില്ല. മുഖ്യപ്രതിപക്ഷമായ ഗാന്ധി -നെഹ്‌റു കുടുംബത്തിന്റെ മരുമകൻ ഉൾപ്പെട്ട കമ്പനിയും ഇലക്ട്രോറൽ ബോണ്ട് വഴി ബിജെപിക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് പ്രതിപക്ഷം? ആ മരുമകൻ ഇന്ന് പാർലമെന്റിലേക്ക് […]

Featured, Special Story
April 11, 2024

ആടുജീവിതം ഞാൻ ചെയ്യാനിരുന്ന സിനിമ

കൊച്ചി : ആടുജീവിതം ബുക്ക് വായിച്ചതിനു ശേഷം ബഹ്റൈനിൽ പോയാണ് ബെന്യാമിനെ കണ്ടത്. ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് ഒരു പുതുമുഖത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ചിത്രം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ‍ ബെന്യാമിന് സന്തോഷമായെന്നാണ് ലാൽ ജോസ് അവകാശപ്പെട്ടു .  ഡ‍ല്‍ഹി സ്​കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഒരാളെ കണ്ടുവച്ചിരുന്നു.എൽജെ ഫിലിംസ് കമ്പനി ആദ്യം […]

Featured, Special Story
April 11, 2024

അതിർത്തി വിട്ടാൽ ഇവ‌ർ രണ്ടുപേരും ‘ഇന്ത്യ’ സഖ്യത്തിൽപ്പെട്ടവരാണ്

മാനന്തവാടി:” അതിർത്തി വിട്ടാൽ ഇവ‌ർ രണ്ടുപേരും ‘ഇന്ത്യ’ സഖ്യത്തിൽപ്പെട്ടവരാണ്. വയനാടിന്റെ തൊട്ടപ്പുറത്ത് കർണാടകവും തമിഴ്‌നാടുമാണ്. അവിടെ അവർ ഒന്നിച്ചുനിന്ന് ഒരുവേദിയിൽ അവർക്കുവേണ്ടി വാദിക്കുകയും ഇവിടെ വന്ന് കുറ്റം പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. അത് ജനങ്ങളെ കബളിപ്പിക്കുന്നതായിട്ടേ തോന്നിയിട്ടുള്ളു.”മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ പ്രസ്‌താവന ആയുധമാക്കി ബിജെപി വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധിയെയും ആനി രാജയെയും കുറിച്ച് ആത്മീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘പ്രമുഖരായ […]

Featured, Special Story
April 11, 2024

മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ മൂന്ന് തവണ തുറന്നു

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ തുറന്നു കണ്ടെന്ന് പ്രത്യേക വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി റിപ്പോർട്ട്. ഇതിൽ ഒരു പരിശോധന നിയമവിരുദ്ധമാണെന്നും ജഡ്ജി ഹണി എം. വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതി മജിസ്ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് […]

Featured, Special Story
April 10, 2024

കരുമാടിക്കുട്ടൻ ബുദ്ധനാണോ?

കൊച്ചി: “കരുമാടികുട്ടന്റെ   വിഗ്രഹം ജൈനമാകാനാണ് സാധ്യത. ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിലും കരുമാടിക്കുട്ടൻ ജൈന വിഗ്രഹമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. കരുമാടിക്കുട്ടനെ ബുദ്ധ വിഗ്രഹമാക്കിയത് ഈയടുത്ത കാലത്താണ്.സത്യത്തിൽ കരുമാടിക്കുട്ടൻ ആരെങ്കിലും തകർത്ത വിഗ്രഹം പോലെയല്ല, പണി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച പോലെയാണ് തോന്നുന്നത് “. എഴുത്തുകാരനും ഡോക്ടറുമായ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിലെഴുതുന്നു … ബുദ്ധ വിഗ്രഹങ്ങളിൽ ഇടതു തോളിൽ (ചിലപ്പോഴൊക്കെ രണ്ടു തോളും മൂടുന്ന രീതിയിൽ) ഉത്തരീയം ധരിച്ചിരിക്കും. ഇതിനെ ഉപവീതം എന്നു പറയും. ബുദ്ധപ്രതിമകൾ […]