Featured, Special Story
April 10, 2024

ഓർമകളിൽ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി

കൊച്ചി: ആധുനിക മലയാള കവിതയിൽ ശൈലി, ശീല്, പ്രമേയം എന്നിവയുടെ മൗലികത്വം കൊണ്ട് വ്യത്യസ്തനായ കവിയാണ് ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി.  2000 ലെ ഏപ്രിൽ പത്തിനാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്  തറവാട്ടു പാരമ്പര്യം തളംകെട്ടിനില്‍ക്കുന്ന നാലുകെട്ടിലാണ് പിറന്നുവീണതെങ്കിലും മണ്ണിലെ മനുഷ്യന്‍റെ വേദന കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹികവിമർശനവുമായാണ് അദ്ദേഹം കവിതയിലേക്ക് കടന്നുവന്നത്. മറ്റു കുട്ടികൾ കളിപ്പാട്ടംകൊണ്ടു കളിച്ചപ്പോൾ ആനകളെ കുളിപ്പിച്ചും കളിപ്പിച്ചും ബാല്യം കഴിച്ചയാളാണ് ഒളപ്പമണ്ണ. നാട്ടാനകളെ കണ്ടുകണ്ടു രസം പിടിച്ച് ‘അകലെ കാട്ടുകുളത്തിൽ അതിഗംഭീരൻ കൊമ്പൻ […]

Featured, Special Story
April 09, 2024

കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി – തലശ്ശേരി രൂപത

കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കി തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. “പ്രണയ വഞ്ചന”തുറന്നു കാട്ടുന്ന സിനിമയാണ് ഇത്. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി […]

Featured, Special Story
April 09, 2024

ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നത് അന്യായമാണ്

കൊച്ചി: “കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ സംഘ്പരിവാർ മെനഞ്ഞെടുത്ത കള്ളക്കഥയാണ് “കേരള സ്റ്റോറി”. ഉത്തരേന്ത്യയിൽ വ്യാപകമായി ‘ഇസ്ലാമോഫോബിയ’ സൃഷ്ടിച്ച്‌ ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനാണ് ദൂരദർശനിൽ പോലും ആ ‘ഇല്ലാക്കഥ’ സംപ്രേക്ഷണം ചെയ്തത്. … കെ ടി ജലീൽ ഫേസ്ബുക്കിലെഴുതുന്നു.അതിരൂപതകൾ കേരള സ്റ്റോറി പദർശിപ്പിക്കുന്നതിനെത്തുടർന്നാണ് ജലീലിന്റെ കുറിപ്പ് .. ഏതെങ്കിലും മുസ്ലിം പേരുള്ളവർ ചെയ്യുന്ന തെറ്റിന് ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നത് എന്തുമാത്രം അന്യായമാണ്? ഈ മാനദണ്ഡം മറ്റുമതസ്ഥർക്ക് നമ്മളാരും ബാധകമാക്കാറില്ലല്ലോ? എന്ത് വേണ്ടാത്തത് നടന്നുവെന്ന് […]

Featured, Special Story
April 07, 2024

അഹിംസ പറയാൻ നല്ലതാണ്; പക്ഷെ എല്ലാവരും അതിനോടു യോജിച്ചാൽ മാത്രം

കൊച്ചി : “അഹിംസ പറയാൻ നല്ലതാണ്. പക്ഷെ എല്ലാവരും അതിനോടു യോജിച്ചു പ്രവർത്തിച്ചാൽ മാത്രം. ഒരാൾ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് മാത്രം വിചാരിച്ചാൽ മതേതരത്വം ഉണ്ടാകില്ല. നിങ്ങളുടെ മനസ്സിൽ എത്ര നന്മയുണ്ടെങ്കിലും, ബാക്കിയുള്ളവരുടെ മനസ്സിലും നന്മയില്ലെങ്കിൽ നിങ്ങളുടെ നന്മ നിങ്ങൾക്ക് ഉപദ്രവമാകുകയേയുള്ളൂ…എഴുത്തുകാരനും ഡോക്ടറുമായ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിലെഴുതുന്നു  “ഏതോ നോർത്ത് ഈസ്റ്റ് സംസ്ഥാനത്ത് ആളുകൾ റോഡിൽ ഇടതു വശം ചേർന്ന് അച്ചടക്കത്തോടെ വേണ്ട നിർത്തിയിരിക്കുന്ന ഫോട്ടോ എല്ലാവരും കണ്ടിരിക്കുമല്ലോ? എന്തുകൊണ്ടാണ് നമുക്ക് അങ്ങനെ പറ്റാത്തത്? കാരണം ക്യൂ […]

Featured, Special Story
April 07, 2024

മോദിക്കോ ജയലളിതക്കോ ലഭിക്കാത്ത മറ്റൊരു ഭാഗ്യവും കേരളസ്റ്റാലിന്

കൊച്ചി :മാവോക്കോ ബാൽ താക്കറേക്കോ മോദിക്കോ ജയലളിതക്കോ ലഭിക്കാത്ത മറ്റൊരു അസുലഭ ഭാഗ്യവും കേരളസ്റ്റാലിനു ലഭിച്ചിട്ടുണ്ട്. തന്റെ കാലത്തെ സാംസ്കാരികനായകരിൽ 90% ആളുകളെയും നിസ്സാരവിലക്ക് തന്റെ വൈതാളികർ ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് ആ ഭാഗ്യം…എഴുത്തുകാരൻ സി ആർ പരമേശ്വരൻ ഫേസ്ബുക്കിലെഴുതുന്നു. ഇ. എം. എസ്., വി. എസ്., പിണറായി എന്നീ 3 സ്റ്റാലിൻമാർ തങ്ങളുടെ കാലത്ത് നടത്തിയ വെട്ടിനിരത്തലുകളിൽ നാം ചെറുപ്പകാലത്തു പരിചയപ്പെട്ടിട്ടുള്ള സി. പി. എമ്മിലെ പ്രതിഭകളും അപൂർവം സുമനസ്സുകളും നശിച്ചു പോയി.അതിനാൽ പിണറായിയിൽ […]

Featured, Special Story
April 05, 2024

സിനിമ അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ്….ശേഷം

കൊച്ചി: റെക്കാഡുകൾ ഭേദിച്ച് മുന്നേറുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ബ്ളെസി-പൃഥ്വിരാജ് ചിത്രം “ആടുജീവിതം”.ചിത്രത്തെ അഭിനന്ദിച്ച്  പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രകീർത്തിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. ലോക ചരിത്രം നമ്മൾ കണക്കാക്കുന്നത് കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം എന്നിങ്ങനെയാണ് അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും…സന്ദീപാനന്ദ ഗിരി.. ======================================= ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:- ================================================= ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ ‘ആടുജീവിതം’ സിനിമ […]

Featured, Special Story
April 04, 2024

ഒരു വര്‍ഷം മുമ്പ് 17,545 കോടി; ഇന്നത്തെ ആസ്തി ”0”

ഡല്‍ഹി:  ബൈജു രവീന്ദ്രന്‍ എന്ന മലയാളിയുടെ ആസ്തി ഒരു വര്‍ഷം മുമ്പ് 17,545 കോടി രൂപയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആഗോള പട്ടികയിലും ഇടംപിടിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടി വളര്‍ന്നു വന്നെങ്കിലും പിന്നീട് ബിസിനസ് തകര്‍ച്ച നേരിട്ട ബൈജുവിന്റെ ഇന്നത്തെ ആസ്തി പൂജ്യമാണ്. കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി . ഫോബ്‌സ് പുറത്തുവിട്ട ധനികരുടെ പട്ടികയിലാണ് കണക്ക് വ്യക്തമാകുന്നത്. കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ […]