ഊ​തി​ക്ക​ലി​നെ​തി​രേ കെ​എ​സ്ആ​ര്‍​ടി​സി യൂ​ണി​യ​നു​ക​ള്‍

In Featured, Special Story
April 12, 2024

കോ​ഴി​ക്കോ​ട്: ഡ്രൈവർമാരെ ഊതിക്കാൻ മുകളിൽ നിന്നും നിർദേശം. ഊതുന്നതിനെതിരായി യൂണിയനുകൾ .  നാടകങ്ങൾക്ക് പ്രസിദ്ധമായ കെ എസ് ആർ ടി സി യിൽ മറ്റൊരു നാടകത്തിനു തുടക്കമാവുകയാണ് . കെ​എ​സ്ആ​ര്‍​ടി​സി​യി​ൽ ര​ണ്ടെ​ണ്ണം വീ​ശി തോ​ന്നി​യ സ്‌​റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ കു​ടു​ക്കാ​നാ​യു​ള്ള ബ്രത്ത് അ​ന​ലൈ​സ​ര്‍ ടെ​സ്റ്റി​നെ​തി​രേ യൂ​ണി​യ​നു​ക​ള്‍ രം​ഗ​ത്ത്. യൂ​ണി​യ​നു​ക​ളു​ടെ എ​തി​ര്‍​പ്പി​നി​ടെ അ​ടു​ച്ചു​പൂ​സാ​യി ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റാ​ന്‍ തു​ട​ങ്ങി​യ 41 പേ​ര്‍ ആ​പ്പി​ലാ​കു​ക​യും ചെ​യ്തു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഇ​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. അ​മി​ത​വേ​ഗ​തി​യി​ലാ​ണ് പ​ല ബ​സു​ക​ളും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​ലി​ക്ക് ക​യ​റു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ര്‍​മാ​ക്ക് ഊ​തി​ക്ക​ൽ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.


ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍ പി​ടി​യി​ലാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തി​ലാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ കു​ടു​ങ്ങി​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കി​യ​ത്.
പ​ല ജി​ല്ല​ക​ളി​ലും സ്‌​ക്വാ​ഡ് വ​രു​ന്ന​ത​റി​ഞ്ഞു ഡ്രൈ​വ​ര്‍​മാ​ര്‍ മു​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. ഇ​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് കോ​ര്‍​പ​റേ​ഷ​ന് ഉ​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​വീ​സ് മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ന​ഷ്ടം ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നി​ടാ​ക്കാ​നാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.

ബ്രത്ത് അ​ന​ലൈ​സ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തോ​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ മ​ദ്യ​പാ​നം കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ മാ​ത്ര​മ​ല്ല മ​ദ്യ​പി​ച്ച​യാ​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി യാ​ത്ര ചെ​യ്താ​ലും ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ലാ​ണ് മദ്യപിച്ചവരെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യാ​ലും ലൈ​സ​ൻ​സ് ന​ഷ്ട​പ്പെ​ടു​ന്ന നി​യ​മ​മു​ള്ള​ത്.ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​ണ് ഈ ​നി​യ​മം നി​ല​വി​ൽ വ​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഈ ​നി​യ​മം ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല.