Featured, Special Story
April 05, 2024

സിനിമ അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ്….ശേഷം

കൊച്ചി: റെക്കാഡുകൾ ഭേദിച്ച് മുന്നേറുകയാണ് അടുത്തിടെ പുറത്തിറങ്ങിയ ബ്ളെസി-പൃഥ്വിരാജ് ചിത്രം “ആടുജീവിതം”.ചിത്രത്തെ അഭിനന്ദിച്ച്  പലരും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രകീർത്തിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. ലോക ചരിത്രം നമ്മൾ കണക്കാക്കുന്നത് കൃസ്തുവിന് മുമ്പ് കൃസ്തുവിന് ശേഷം എന്നിങ്ങനെയാണ് അതുപോലെ മലയാള സിനിമ ഇനി അറിയപ്പെടുക ഭ്രമയുഗത്തിനും,ആടുജീവിതത്തിനും മുമ്പ് ശേഷം എന്നായിരിക്കും…സന്ദീപാനന്ദ ഗിരി.. ======================================= ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:- ================================================= ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ ‘ആടുജീവിതം’ സിനിമ […]

Featured, Special Story
April 04, 2024

ഒരു വര്‍ഷം മുമ്പ് 17,545 കോടി; ഇന്നത്തെ ആസ്തി ”0”

ഡല്‍ഹി:  ബൈജു രവീന്ദ്രന്‍ എന്ന മലയാളിയുടെ ആസ്തി ഒരു വര്‍ഷം മുമ്പ് 17,545 കോടി രൂപയായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആഗോള പട്ടികയിലും ഇടംപിടിച്ചിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടി വളര്‍ന്നു വന്നെങ്കിലും പിന്നീട് ബിസിനസ് തകര്‍ച്ച നേരിട്ട ബൈജുവിന്റെ ഇന്നത്തെ ആസ്തി പൂജ്യമാണ്. കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി . ഫോബ്‌സ് പുറത്തുവിട്ട ധനികരുടെ പട്ടികയിലാണ് കണക്ക് വ്യക്തമാകുന്നത്. കണ്ണൂർ അഴീക്കോട്ടെ വൻകുളത്തുവയൽ എന്ന ഗ്രാമത്തിൽ തയ്യിലെ വളപ്പിൽ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനാണ് ബൈജു. അദ്ധ്യാപക ദമ്പതിമാരുടെ […]

രാഹുൽ ഗാന്ധിയുടെ ആസ്തി 20 കോടി രൂപ; വരുമാനം ഒരു കോടി

കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് രണ്ടാം തവണ മൽസരിക്കുന്ന കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തി 20 കോടി രൂപ. വാർഷിക വരുമാനം ഒരു കോടി രൂപ. നാമനിർദ്ദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022-23 സാമ്പത്തിക വർഷത്തിൽ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും വ്യക്തമാക്കുന്നുണ്ട്. ബാങ്കിൽ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ട്. 4.33 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വൽ ഫണ്ടുകളിൽ 3.81 […]

നാലു നേതാക്കളെ കൂടി ഇ ഡി ജയിലിൽ അടയ്ക്കും: മന്ത്രി അതിഷി മർലീന

ന്യൂഡൽഹി : ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ആം ആദ്മി പാർട്ടിയുടെ നാലു നേതാക്കളെ കൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് അറസ്ററ് ചെയൂമെന്ന് ഭീഷണി ഉണ്ടെന്ന് ഡൽഹി മന്ത്രി അതിഷി മർലീന അറിയിച്ചു. തന്നെയും സൗരഭ് ഭരദ്വാജിനെയും ദുർഗേഷ് പഥക്കിനെയും രാഘവ് ഛദ്ദയേയും അവർ അറസ്ററ് ചെയ്യുമെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൻ്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തും. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ റെയ്ഡ് നടത്തും. ഞങ്ങൾക്കെല്ലാവർക്കും സമൻസ് അയക്കും .എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്നും […]

Featured, Special Story
April 02, 2024

അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് !

കൊച്ചി: “എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു” ബെന്യാമിന്‍ പറയുന്നു. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക, ഫേസ്ബുക്കിൽ ബെന്യാമിന്‍ കുറിച്ചു.  ആടുജീവിതം […]

കോൺഗ്രസിന് ആശ്വാസം: നികുതി കുടിശ്ശിക ഉടൻ പിരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നികുതി കുടിശ്ശിക പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം […]