Featured
September 16, 2023

എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടന്‍ ഭീമൻ രഘു. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമൻ രഘു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നമ്മുടെ ഒരു സംസ്‌കാരമുണ്ട്. ഞാൻ ഇരുന്നതിന്റെ നേരെ എതിരായിട്ടാണ് മൈക്ക് വച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് നേരെ നോക്കിയപ്പോൾ എന്നെ കണ്ട് ചിരിച്ചു. ചിരിച്ചപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതായി എനിക്ക് മനസ്സിലായി. ഈ സാഹചര്യത്തിൽ ഞാൻ അറിയാതെ ഇരുന്നിടത്ത് […]

Featured, Special Story
September 15, 2023

അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും; സരിതയുടെ പ്രതി നായിക

തിരുവനന്തപുരം : സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘റെസ്‌പോണ്‍സ്’ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രം​ഗത്ത് വരുന്നത്. ഞാന്‍ പറഞ്ഞത് എന്ന […]

Featured
September 15, 2023

റിമാന്റ് റിപ്പോർട്ട് സഭയിൽ; കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം […]

Featured
September 15, 2023

സമ്പർക്കപ്പട്ടികയിൽ 702 പേർ , രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടത്തി. മൂന്ന് കേസുകളിൽ നിന്നായി 702 പേരാണ് നിലവിൽ സമ്പർക്കത്തിലുള്ളത്. ആദ്യം മരണപ്പെട്ടയാളുകളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരും രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ 281 പേരുമാണുള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുമായി 50 പേരാണ് സമ്പർക്കത്തിലുള്ളത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ ഏഴ് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ് കോഴിക്കോട് ജില്ലയിൽ സജ്ജമാക്കും. ഇതോടെ […]

Featured, Main Story
September 15, 2023

മലയാള സിനിമയിലെ ഏക പീഡകൻ എന്ന് വിശേഷിപ്പിക്കേണ്ട

കൊച്ചി : മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്.തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ . സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് വ്യക്തമാക്കി. “പെൺ പ്രതിമ നൽകി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു […]

Featured
September 13, 2023

ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം. 1946 ഡിസംബർ ഒൻപതിന് കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ […]

Featured
September 13, 2023

ടിക്കാറാം മീണ കോൺഗ്രസിൽ

ഡൽഹി: കേരള മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും അഡിഷൽ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. ജയ്പൂരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞയാഴ്ച സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നൽകിയത്. രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോളാണ് പാർട്ടി അംഗത്വമെടുത്ത വിവരം പുറത്തുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മീണ മത്സരിച്ചേക്കും. 1988 കേരള കേഡർ സിവിൽ സർവീസുകാരനാണ് മീണ.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിയുടെ നേതൃത്വത്തിലുള്ളതാണ് 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചരണ […]

Featured
September 12, 2023

മാസപ്പടി ; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി ‍

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ മാസപ്പടി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് ചിലര്‍ പറയുന്നത് അവരുടെ മനോനിലയാണെന്നും കമ്പനികള്‍ക്ക് വഴിവിട്ട ഒരു സാഹയവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഒരു സംരംഭക നടത്തുന്ന കമ്പനി സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. […]

Featured
September 12, 2023

ബ​സ് ഉ​ട​മ​യെ മ​ർ​ദി​ച്ച സം​ഭ​വം;മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​ടി​യു നേ​താ​വ്

കൊ​ച്ചി: കോ​ട്ട​യം തി​രു​വാ​ർ​പ്പി​ൽ “വെ​ട്ടി​ക്കു​ള​ങ്ങ​ര’ ബ​സ് ഉ​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് സി​ഐ​ടി​യു നേ​താ​വ് കെ ​ആ​ർ. അ​ജ​യ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.  മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് അ​ജ​യ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്‌മൂ​ലം സ​മ​ര്‍​പ്പി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ത​നി​ക്കെ​തി​രെ ഫ​യ​ൽ ചെ​യ്ത കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഈ ​സ​ത്യ​വാം​ഗ്‌മൂ​ല​ത്തോ​ടൊ​പ്പ​മാ​ണ് തു​റ​ന്ന കോ​ട​തി​യി​ൽ മാ​പ്പ് പ​റ​യാ​മെ​ന്ന് അ​ജ​യ് അ​റി​യി​ച്ച​ത്.‌ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​വും ബ​സു​ട​മ രാ​ജ്മോ​ഹ​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി […]

Featured
September 11, 2023

അപ്പ എന്നും വിശ്വസിച്ച പോലെ സത്യം വിജയിച്ചു

കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകളുടെ പ്രതികരണം. ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’- എന്നാണ് അച്ചു കുറിച്ചത്. ‌‌ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ […]