അപ്പ എന്നും വിശ്വസിച്ച പോലെ സത്യം വിജയിച്ചു

കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകളുടെ പ്രതികരണം. ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’- എന്നാണ് അച്ചു കുറിച്ചത്. ‌‌

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ അവർ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിച്ചേർത്തതായായിരുന്നു കണ്ടെത്തൽ.

അതിനിടെ ​ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ​ഗണേഷ് കുമാർ ജീവിതത്തിൽ പകർന്നാടി എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. സർക്കാരിനെ അട്ടിമറിക്കുന്നതിനു വേണ്ടി സിപിഎമ്മിന്റെ ആശിർവാദത്തോടെ നടന്നതാണു നീചമായ ഈ ഗൂഢാലോചന എന്നാണ് പ്രതപ്രതിപക്ഷ നേതാവ് ആരോപിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News