ടിക്കാറാം മീണ കോൺഗ്രസിൽ

ഡൽഹി: കേരള മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും അഡിഷൽ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. ജയ്പൂരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞയാഴ്ച സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നൽകിയത്.

രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോളാണ് പാർട്ടി അംഗത്വമെടുത്ത വിവരം പുറത്തുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മീണ മത്സരിച്ചേക്കും. 1988 കേരള കേഡർ സിവിൽ സർവീസുകാരനാണ് മീണ.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിയുടെ നേതൃത്വത്തിലുള്ളതാണ് 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളിലും മീണ സജീവമാകും.

സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ടീക്കാറാം മീണ തന്റെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ കഴിഞ്ഞ വര്‍ഷം മലയാളം പതിപ്പ് പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ വക്കീല്‍ നോട്ടീസ് നല്‍കിയതോടെ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News